പ്രവാസി മടക്കം: ജാഗ്രതക്കുറവെന്ന് സി.പി.എം സെക്രേട്ടറിയറ്റിലും അഭിപ്രായം
text_fieldsതിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ മടക്കം കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന നേതൃയോഗത്തിലും അഭിപ്രായം.
വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ പ്രവാസികളുടെ മടക്കം സംബന്ധിച്ച നടപടികളിലെ ജാഗ്രതക്കുറവ് ചില അംഗങ്ങൾ ഉയർത്തി.
കോവിഡ് വ്യാപനം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ കുറിച്ച ചർച്ചക്കിടെ ആയിരുന്നു ഇത്. പ്രതിപക്ഷം ഇത് രാഷ്ട്രീയമായി മുതലെടുക്കുന്ന സ്ഥിതിയുണ്ടായെന്നും ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ മടക്കം സംബന്ധിച്ച് സർക്കാറിലെ വിദഗ്ധസമിതി തീരുമാനങ്ങൾ എടുക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് അഭിപ്രായം ഉയർന്നത്.
വൈറസ് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണം. പക്ഷേ, അടിക്കടിയുള്ള തീരുമാനങ്ങൾ ആശയക്കുഴപ്പത്തിനിടയാക്കി.
ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷം അത് മുതലെടുക്കുെന്നന്ന് മനസ്സിലാക്കിയ ശേഷവും വേണ്ട ജാഗ്രത കാട്ടിയിെല്ലന്നും വിമർശമുയർന്നു.
എന്നാൽ വിദഗ്ധസമിതി ശിപാർശകൾ മുഖവിലെക്കടുക്കാതിരിക്കാനാവില്ലെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, മറിച്ചായാൽ വിമർശനത്തിന് ഇടയാക്കുമെന്നും പറഞ്ഞു. നിലവിൽ വിഷയം സർക്കാർ മികച്ചരീതിയിൽ തന്നെ കൈകാര്യം ചെയ്യുെന്നന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാറിെൻറ പ്രതിരോധ പ്രവർത്തനം ഏറ്റവുംമികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന വിലയിരുത്തലാണ് സെക്രേട്ടറിയറ്റിൽ ഉണ്ടായത്.
പ്രവാസി മടക്ക വിഷയം വൈകാരികമായി അവതരിപ്പിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കാനാണ് പ്രതിപക്ഷ ശ്രമം.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിന് ശ്രമിക്കുെന്നങ്കിലും സർക്കാർ നടപടി വ്യക്തമായതോടെ അത് വിലപ്പോവില്ലെന്നും യോഗം വിലയിരുത്തി.
സെക്രേട്ടറിയറ്റ് യോഗ ശേഷം വകുപ്പ് സെക്രട്ടറിമാരുടെ ഉന്നതതല യോഗത്തിൽ തീരുമാനങ്ങളിൽ ഏകോപനമില്ലായ്മയുണ്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി വേണം തീരുമാനമെടുക്കാനെന്നും പ്രതിരോധ പ്രവർത്തനത്തിലടക്കം ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്. ശ്രീജിത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.