പാർട്ടിക്ക് വേണ്ടെങ്കിൽ തന്നെ പുറത്താക്കാം -എസ്. രാജേന്ദ്രൻ
text_fieldsമൂന്നാർ: പാർട്ടി വേദികളിലും പുറത്തും തന്നെ അധികാര കൊതിയനായി ചിത്രീകരിച്ച് പരസ്യമായി ഉപദ്രവിക്കുന്നത് നിർത്തണമെന്ന് സി.പി.എം നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് നിരന്തരമായി ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചില സമ്മേളനങ്ങളിൽ മുൻ മന്ത്രി എം.എം മണി തനിക്കെതിരെ നടത്തുന്ന പരാമർശങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാജേന്ദ്രെൻറ പ്രതികരണം. താൻ പൂർണമായും പാർട്ടിക്ക് വിധേയപ്പെട്ട വ്യക്തിയാണ്. തന്നെ പാർട്ടിക്ക് വേണ്ടെങ്കിൽ പുറത്താക്കാം. നാലാമതും മത്സരിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. 40 വർഷം പാർട്ടിക്ക് വേണ്ടി അധ്വാനിച്ച തന്നെ അതേ പാർട്ടി അവിശ്വാസത്തോടെയാണ് ഇപ്പോൾ കാണുന്നത്. തനിക്കെതിരായ പ്രചാരണം അവസാനിപ്പിച്ച് കുറ്റക്കാരനാണെങ്കിൽ നടപടി എടുക്കണമെന്ന് ജില്ല കമ്മിറ്റിക്ക് എഴുതി നൽകിയിട്ടുണ്ട്. താൻ പാർട്ടിക്ക് എഴുതി നൽകിയ വിശദീകരണം പോലും പരിഗണിക്കാതിരിക്കുന്നതിൽ വിഷമമുണ്ട്. അതുകൊണ്ടാണ് സമ്മേളനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്.
എം.എൽ.എ സ്ഥാനം സ്വകാര്യ സുഖങ്ങൾക്കായി ഉപയോഗിക്കുകയോ മന്ത്രിമാരും നേതാക്കളുമായി അതിരുവിട്ട ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഇനിയും തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്നും രാജേന്ദ്രൻ പറഞ്ഞു.
തക്കതായ കാരണമുള്ളതിനാലാണ് രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണ കമീഷനെ വെച്ചതെന്നും ജാതിയുടെ ആളായി അദ്ദേഹത്തെ പാർട്ടി കണ്ടിട്ടില്ലെന്നും പറഞ്ഞ എം.എം. മണി രാജേന്ദ്രൻ പറയുന്നതെല്ലാം വിവരക്കേടാണെന്നും കഴിഞ്ഞദിവസം തുറന്നടിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.