തന്നെ ലീഗിൽ നിന്ന് പുറത്താക്കിയത് മത്സരിക്കുന്നത് തടയാൻ -പ്രതികരിച്ച് കെ.എസ്. ഹംസ
text_fieldsമലപ്പുറം: മുസ്‍ലിം ലീഗിൽ നിന്ന് തന്നെ പുറത്താക്കിയത് എന്തിനെന്ന് ചോദിച്ച് മുസ്‍ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ. നേതൃത്വത്തെ അധിക്ഷേപിച്ചെന്നും വാർത്ത മാധ്യമങ്ങൾക്ക് നൽകിയെന്നുമാണ് തനിക്കെതിരെയുള്ള ആരോപണം. സംസ്ഥാന കൗൺസിലിൽ മത്സരിക്കരുതെന്ന് ഹംസ ആരോപിച്ചു.
കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടി യോഗങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. എ.ആർ നഗർ ബാങ്ക് അഴിമതിയടക്കം ചൂണ്ടിക്കാട്ടി. ആരോപണമുന്നയിച്ച കെ.ടി ജലീലുമായി കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പാക്കി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ വെറും ചടങ്ങായിരുന്നു. ലീഗിന് 300 വോട്ട് കിട്ടിയ സ്ഥലത്ത് പോലും 500 മെമ്പർമാരുണ്ടെന്നും ഹംസ പരിഹസിച്ചു.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ലീഗ് സംസ്ഥാന അച്ചടക്ക സമിതിയുടെ ശിപാർശയിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. പ്രവർത്തക സമിതിയിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ ഹംസ രൂക്ഷമായി വിമർശിച്ചതിന് നേരത്തെ നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.