പെൻഷൻ പ്രായം വർധിപ്പിക്കാനും പ്രവൃത്തിദിനം അഞ്ചാക്കാനും ശിപാർശ
text_fieldsതിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായം 58 വയസ്സായി ഉയർത്താൻ ചെലവ് ചുരുക്കലിനെക്കുറിച്ച് പഠിച്ച സമിതി ശിപാർശ നൽകി. ഒരുവർഷത്തേക്ക് പുതിയ തസ്തികകൾ സൃഷ്ടിക്കരുത്, രണ്ടുവർഷത്തേക്ക് സർക്കാർ, എയ്ഡഡ് മേഖലയിൽ അധ്യാപക തസ്തികകൾ പാടില്ല, പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കുക, ലീവ് സറണ്ടർ അവസാനിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സെൻറർ േഫാർ ഡെവലപ്മെൻറൽ സ്റ്റഡീസ് ഡയറക്ടർ പ്രഫ. സുനിൽ മാണി അധ്യക്ഷനായ സമിതി ഇടക്കാല റിപ്പോർട്ടിൽ മുന്നോട്ടുെവച്ചു. പെൻഷൻ പ്രായവർധന നിർദേശവും തള്ളുമെന്ന് മന്ത്രി ഡോ. തോമസ് െഎസക് സൂചിപ്പിച്ചു.
ഏതാനും വർഷങ്ങളായി സർക്കാറിെൻറ ചെലവ് അവലോകനം ചെയ്യുന്ന എക്സ്പെൻഡിചർ റിവ്യൂ കമ്മിറ്റികൾ നൽകിയ ശിപാർശകളുടെ പുതിയ രൂപമാണ് പുതിയ സമിതിയും നൽകിയത്.
പെൻഷൻ പ്രായം 58 ആക്കിയാൽ 5265 കോടിയുടെ ബാധ്യത നീട്ടാനാകുമെന്നാണ് സമിതി അഭിപ്രായം. പ്രൊബേഷനിൽ 75 ശതമാനം ശമ്പളം എന്നാണ് മറ്റൊരു നിർദേശം. വാഹനങ്ങളും ഫർണിച്ചറും വാങ്ങൽ, തസ്തികകളുടെ പദവി ഉയർത്തൽ, നിർമാണങ്ങൾ, വിദേശപര്യടനം, മേളകൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ഒരുവർഷത്തേക്ക് നിർത്തണം. മൂന്നുമുതൽ അഞ്ചുവരെ കിലോമീറ്റർ പരിധിയിലെ ആവശ്യത്തിന് കുട്ടികളില്ലാത്ത സ്കൂളുകൾ ലയിപ്പിക്കണം. ഇല്ലാതാകുന്ന സ്കൂളുകളുടെ സ്ഥലം പൊതു ആവശ്യത്തിന് വിനിയോഗിക്കണം.
എയ്ഡഡ് മേഖലയിൽ ലീവ് വേക്കൻസി സമ്പ്രദായം അവസാനിപ്പിക്കുക, അനാവശ്യമായി അധ്യാപകരെ നിയമിക്കുന്നതും പുതിയ ഡിവിഷനുകളും അവസാനിപ്പിക്കുക, ആഴ്ചയിൽ 16 മണിക്കൂർ േജാലി ഭാരമുണ്ടങ്കിലേ കോളജുകളിൽ പുതിയ തസ്തിക പാടുള്ളൂ തുടങ്ങിയ ശിപാർശകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.