പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയില്ല; യുവതി ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി
text_fieldsതിരുവനന്തപുരം: പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകാതെ മാനസികമായി പീഡിപ്പിച്ചതിനെത്തുടർന്ന് ഇടപ്പഴിഞ്ഞി എസ്.കെ ആശുപത്രി മുൻ ജീവനക്കാരി കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്്മഹത്യക്ക് ശ്രമിച്ചു. ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ പ്രാവച്ചമ്പലം കട്ടച്ചിറവിള ഗംഗാനിലയത്തിൽ അഞ്ജുവിനെ (23) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി ലാബിലെ മുൻ ജീവനക്കാരിയാണ് അഞ്ജു. 2014-16 കാലയളവിൽ രണ്ടുവർഷം പ്രവർത്തിച്ചശേഷം ഒരുവർഷം മുമ്പ് ജോലി അവസാനിപ്പിച്ചു. പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് നിരവധി തവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നൽകിയില്ല. ഓരോ ഒഴിവുപറഞ്ഞ് പലതവണ വരുത്തി അധികൃതർ അഞ്ജുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ആരോഗ്യവകുപ്പിൽ നിയമനസാധ്യതയെത്തുടർന്ന് രണ്ടുദിവസം മുമ്പും സർട്ടിഫിക്കറ്റിന് ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. സർട്ടിഫിക്കറ്റ് കിട്ടാതെ അന്നും മടങ്ങേണ്ടി വന്നു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അഞ്ജു ആശുപത്രി കെട്ടിടത്തിെൻറ നാലാം നിലയിൽനിന്ന് ചാടിയത്. വീഴ്ചയിൽ വാരിയെല്ലുകൾ പൊട്ടി. കഴുത്തും ഇരുകൈകാലുകളും ഒടിഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ അത്യാസന്നനിലയിലാണ് അഞ്ജു.എന്നാൽ, സംഭവം വൈകീട്ട് നാലോടെയാണ് അറിയിച്ചതെന്ന് പൂജപ്പുര എസ്.ഐ രാജേഷ് പറഞ്ഞു. സംഭവം മൂടിെവക്കാൻ ആശുപത്രി അധികൃതർ ശ്രമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.