വിദഗ്ധ സമിതി; തീരുമാനം സർവകക്ഷി യോഗത്തിേൻറതല്ലെന്ന് ലീഗ്, ലീഗിന് ദുഷ്ടലാക്കെന്ന് ഐ.എൻ.എൽ
text_fieldsമലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന തീരുമാനം സർവകക്ഷിയോഗത്തിേൻറതല്ലെന്ന് മുസ്ലിം ലീഗ്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിനുശേഷമാണ് വിദഗ്ധ സമിതിയെ വെക്കാനുള്ള തീരുമാനം സർക്കാർ അറിയിച്ചത്. ഇത് യോഗ തീരുമാനമല്ലെന്നും ഇത്തരമൊരു നിർദേശമുയർന്നതായി സർക്കാർ അറിയിച്ചിട്ടില്ലെന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്. സച്ചാർ സമിതി റിപ്പോർട്ട് നടപ്പാക്കുകയാണ് വേണ്ടതെന്നാണ് പാർട്ടി നിലപാട്. നൂറ് ശതമാനം മുസ്ലിംകൾക്ക് ലഭിക്കേണ്ട ആനുകൂല്യമാണിത്. അത് സമുദായത്തിന് തന്നെ ലഭിക്കണം. മറ്റ് സമുദായങ്ങൾക്ക് ഈ രീതിയിൽ ആനുകൂല്യം നൽകുന്നതിനോ കമീഷനെ നിയമിക്കുന്നതിനോ എതിർപ്പില്ലെന്നാണ് സർവകക്ഷിയോഗത്തിൽ പങ്കെടുത്ത പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവർത്തിച്ച് ചോദിച്ചിട്ടും യോഗത്തിൽ ഒരു തീരുമാനവും പറയാത്ത സർക്കാർ സമിതിയെ വെക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. വിദഗ്ധ സമിതിയെ വെക്കാമെന്ന് പറയുന്നത് തീരുമാനം നീട്ടിക്കൊണ്ടുപോകാനാണെന്ന് കെ.പി.എ. മജീദ് കുറ്റപ്പെടുത്തി.
യോഗം കഴിഞ്ഞശേഷം മാത്രമാണ് സർക്കാർ ഈ നിലപാട് എടുത്തിരിക്കുന്നത്. ഓൺലൈൻ യോഗമായിരുന്നതിനാൽ ഓരോരുത്തരും നിർദേശങ്ങൾ സമർപ്പിക്കുകയാണ് ചെയ്തത്. അതേസമയം, ലീഗിന് ഇത്തരമൊരു നിലപാടുണ്ടായിരുന്നെങ്കിൽ അത് യോഗത്തിൽ പറയാതെ പുറത്തുപറയുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് വിമർശിച്ച് ഐ.എൻ.എൽ േനതൃത്വം രംഗത്തുവന്നിട്ടുണ്ട്.
ലീഗിന് ദുഷ്ടലാക്ക് -ഐ.എൻ.എൽ
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുസർവകക്ഷി യോഗത്തിൽ എടുത്ത നിലപാടിന് വിരുദ്ധമായി ലീഗ് നേതാക്കൾ അഭിപ്രായപ്രകടനം നടത്തുന്നത് മാന്യമായ രാഷ്ട്രീയരീതി അല്ലെന്നും ദുഷ്ടലാക്കാെണന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. കോടതിവിധിയിലൂടെ റദ്ദാക്കപ്പെട്ട സ്കോളർഷിപ്പുകൾ ബന്ധപ്പെട്ട വിഭാഗത്തിന് പെട്ടെന്ന് പുനഃസ്ഥാപിച്ചുനൽകാൻ എന്താണ് പോംവഴി എന്നതായിരുന്നു മുഖ്യ ചർച്ചാവിഷയം. നിയമവശവും പ്രധാനമായിരുന്നു. ഇൗ കാര്യത്തിൽ കേരളത്തിെൻറ സാമൂഹികാന്തരീക്ഷം കലുഷിതമാകാൻ പാടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.