അപകടത്തിൽപെട്ട ബോട്ട് പരിശോധിക്കാൻ കുസാറ്റിലെ വിദഗ്ധരെത്തും
text_fieldsമലപ്പുറം: താനൂരിൽ അപകടത്തിൽപെട്ട ബോട്ട് പരിശോധിക്കാൻ പൊലീസ് കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) സാങ്കേതിക വിദഗ്ധരുടെ സഹായം തേടുന്നു. സേനയിൽ ഇത്തരം പരിശോധനക്ക് വൈദഗ്ധ്യമുള്ളവർ ഇല്ലാത്തതിനാലാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെ സമീപിക്കുന്നത്. കേസന്വേഷണത്തിന് ബോട്ടുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് പൊലീസ് പറയുന്നത്.
പരിശോധനക്ക് പൊലീസ് കുസാറ്റിന് അപേക്ഷ നൽകും. അനുമതി ലഭിച്ചാലുടൻ പരിശോധന തുടങ്ങാനാണ് തീരുമാനം. മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയതുൾെപ്പടെയുള്ള വിവരങ്ങൾ, ബോട്ടിന്‍റെ നിർമാണത്തിലെ അപാകതകൾ, മറ്റു ന്യൂനതകൾ തുടങ്ങിയവയെല്ലാം പരിശോധനയിൽ വ്യക്തമാകും. ബോട്ട് സർവിസ് നടത്താനുള്ള സാഹചര്യവും പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.