Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലാവധി കഴിഞ്ഞ...

കാലാവധി കഴിഞ്ഞ മരുന്ന്​:പ്രതിപക്ഷ നേതാവിന്​ മറുപടിയുമായി ആരോഗ്യമന്ത്രി

text_fields
bookmark_border
veena george
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്തു​വെ​ന്ന സി.​എ.​ജി റി​പ്പോ​ർ​ട്ട്​ മു​ൻ​നി​ർ​ത്തി​യു​ള്ള പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ത്തി​ന്​ മ​റു​പ​ടി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി. ത​നി​ക്കെ​തി​രെ ക​ള്ള​പ്പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ൾ വ​സ്തു​ത പോ​ലും പ​രി​ശോ​ധി​ക്കാ​തെ പി​റ്റേ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​യാ​ളാ​ണ്​ പ്ര​തി​പ​ക്ഷ നേ​താ​വ്. ഉ​ത്ത​ര​വാ​ദി​ത്ത​മോ ഗൗ​ര​വ​മോ ഇ​ല്ലാ​തെ​യാ​ണ്​ അ​ദ്ദേ​ഹം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ​പ്ര​തി​ക​രി​ക്കു​ന്ന​ത്.

സി.​എ.​ജി റി​പ്പോ​ർ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ലെ പ്ര​തി​ക​ര​ണ​വും സ​മാ​ന​മാ​ണെ​ന്നാ​ണ്​ കു​രു​തു​ന്ന​ത്. 2016-17 മു​ത​ൽ 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം വ​രെ​യു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പെ​ർ​ഫോ​മ​ൻ​സ്​ ഓ​ഡി​റ്റാ​ണ്​ സി.​എ.​ജി ന​ട​ത്തി​യ​ത്.

ക​ര​ട്​ റി​പ്പോ​ർ​ട്ടാ​ണ്​ സ​ർ​ക്കാ​റി​ന്​ അ​യ​ച്ചു​ന​ൽ​കി​യ​ത്. ‘കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന്​ ന​ൽ​കി​യി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്​’ എ​ന്ന പ​രാ​മ​ർ​ശ​മാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്​ കൃ​ത്യ​മാ​യ മ​റു​പ​ടി​യു​ണ്ട്. അ​തു രേ​ഖാ​മൂ​ലം​ത​ന്നെ സി.​എ.​ജി​യെ അ​റി​യി​ക്കും. മ​റു​പ​ടി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര​ട്​ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ്​ കെ.​എം.​എ​സ്.​സി.​എ​ല്ലി​നും ഡി.​എ​ച്ച്.​എ​സി​നു​മ​ട​ക്കം ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന മ​റു​പ​ടി കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ സി.​എ.​ജി അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കു​ക.

കെ.​എം.​എ​സ്.​സി.​എ​ൽ തീ​പി​ടി​ത്ത​ത്തി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്​ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeexpired medicine
News Summary - Expired medicine: Health Minister replied to the opposition leader
Next Story