Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജി നോട്ടീസി​ന്‍റെ...

രാജി നോട്ടീസി​ന്‍റെ കാലാവധി പൂർത്തിയാകുന്നു; ഡോ. മുബാറക്​ പാഷ ഇന്നു​​ പടിയിറങ്ങും

text_fields
bookmark_border
ഡോ. പി.എം. മുബാറക്​ പാഷ
cancel
camera_alt

ഡോ. പി.എം. മുബാറക്​ പാഷ

തിരുവനന്തപുരം: രാജിക്കത്തിലും നിയമനത്തിലെ ചട്ടലംഘനം സംബന്ധിച്ച ഹിയറിങ്ങിലും ചാൻസലറായ ഗവർണറുടെ തീരുമാനം വരുംമുമ്പ്​ ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല ​വൈസ്​ചാൻസലർ ഡോ. പി.എം. മുബാറക്​ പാഷ പടിയിറങ്ങുന്നു. വി.സി പദവി രാജിവെച്ചുകൊണ്ട്​ ഡോ. മുബാറക്​ പാഷ ഗവർണർക്ക്​ നൽകിയ കത്തിന്​ വ്യാഴാഴ്​ച ഒരു മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ്​ പടിയിറക്കം.

സർവകലാശാല നിയമപ്രകാരം വി.സി രാജിക്കത്ത്​ നൽകിയാൽ ചാൻസലർ അംഗീകരിക്കുന്ന തീയതി മു​തലോ രാജി നോട്ടീസ്​ നൽകി ഒരു മാസം പൂർത്തിയാക്കുന്നത്​ മുതലോ ആണ്​ രാജി പ്രാബല്യത്തിൽ വരുന്നത്​. ഫെ​ബ്രുവരി 22ന്​ നൽകിയ രാജി ഇതുവരെ ചാൻസലർ അംഗീകരിക്കാത്ത സാഹചര്യത്തിൽ വെള്ളിയാഴ്​ച 30 ദിവസം പൂർത്തിയാകുന്നതിനാലാണ്​ ഡോ. പാഷയുടെ പടിയിറക്കം. ബുധനാഴ്​ച സർവകലാശാല ജീവനക്കാർ അദ്ദേഹത്തിന്​ യാത്രയയപ്പ്​ നൽകി.

നിയമനത്തിൽ യു.ജി.സി റെഗുലേഷൻ പാലിച്ചില്ലെന്നതിന്​ ഡോ. പാഷ ഉൾപ്പെടെ നാല്​ വി.സിമാർക്ക്​ ഗവർണർ കാരണം കാണിക്കൽ നൽകി ഹിയറിങ്ങിന്​ വിളിച്ചിരുന്നു. എന്നാൽ, അതിനു​മുമ്പേതന്നെ ഡോ. പാഷ രാജി നൽകി. ഇതിനെതുടർന്ന്​ ​ഫെബ്രുവരി 24ന്​ നടത്തിയ ഹിയറിങ്ങിന്​ ഡോ. പാഷ ഹാജരായിരുന്നില്ല. ആദ്യ വി.സിമാർ എന്ന നിലയിൽ സർവകലാശാല നിയമപ്രകാരവും സർക്കാർ ശിപാർശയിലും സെർച്​ കമ്മിറ്റി ഇല്ലാതെയാണ്​ ഡോ. പാഷയെയും ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിനെയും ഗവർണർ നിയമിച്ചത്​.

സാ​ങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി അസാധുവാക്കിയതോടെയാണ്​ യു.ജി.സി റെഗുലേഷൻ പാലിക്കാതെ നിയമനം ലഭിച്ച വി.സിമാർക്ക്​ ഗവർണർ നോട്ടീസ്​ നൽകിയത്​. ഹിയറിങ്ങിന്​ ഹാജരായ കാലിക്കറ്റ്​ വി.സി ഡോ.എൻ.കെ. ജയരാജ്​, കാലടി സർവകലാശാല വി.സി ഡോ.എം.വി. നാരായണൻ എന്നിവരെ ഗവർണർ പിരിച്ചുവിട്ടു.

ഓപൺ സർവകലാശാലയുടെ ആദ്യ വി.സി എന്നനിലയിൽ 28 കോഴ്​സുകൾക്ക്​ യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ ബ്യൂറോയിൽനിന്ന്​ അംഗീകാരം നേടിയെടുക്കാനായത്​ ​മുബാറക്​ പാഷയുടെ നേട്ടമാണ്​. ആരംഭദശയിൽതന്നെ യു.ജി.സിയിൽനിന്ന്​ ഒരു കോടി രൂപയുടെ സാമ്പത്തിക സഹായവും നേടിയെടുത്തു. സർവകലാശാല വിദ്യാർഥികൾക്കായി ചുരുങ്ങിയ കാലംകൊണ്ട്​ കലോത്സവം ഉൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ResignationVice ChancellorKerala NewsDr PM Mubarak Pasha
News Summary - expiry of resignation notice-dr Mubarak Pasha will step down on thursday
Next Story