ആറളം ഫാമിലെ കൃഷിയിടത്തിൽ സ്ഫോടക വസ്തു
text_fieldsപേരാവൂർ: ആറളം ഫാമിലെ കൃഷിയിടത്തുനിന്ന് സ്പോടക വസ്തു കണ്ടെത്തി. വന്യമൃഗങ്ങളെ പിടികൂടാൻവെച്ച പന്നിപ്പടക്കത്തിൽ തട്ടി സ്ഫോടനങ്ങൾ ഉണ്ടാകുന്നതും പതിവാകുന്നതായി പരാതി. സ്പോടക വസ്തുക്കൾ കണ്ടെത്തിയതോടെ ആറളം ഫാമിലെ തൊഴിലാളികൾ ആശങ്കയിലാണ്. കാട്ടുപന്നി, മലാൻ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടാൻ കൃഷിയിടങ്ങളിൽ പന്നിപ്പടക്കങ്ങൾ വെക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞദിവസം ട്രാക്ടർ കടന്നു പോകുമ്പോൾ തട്ടി പന്നിപ്പടക്കം പൊട്ടിയിരുന്നു.
വാഹനത്തിലായതിനാൽ ആളുകൾക്ക് പരിക്ക് പറ്റിയില്ല. രണ്ടുതവണയാണ് ഇത്തരത്തിൽ പന്നിപ്പടക്കം പൊട്ടിയത്. വ്യാഴാഴ്ച ഫാമിലെ ഒന്നാം ബ്ലോക്കിൽ തൊഴിലാളികൾ പന്നിപ്പടക്കം കണ്ടെത്തി. ആറളം പൊലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തു കസ്റ്റഡിയിലെടുത്തു. ഈ മേഖലയിൽ രാത്രികാലങ്ങളിൽ വന്യജീവി വേട്ട നടക്കുന്നതായും കണ്ടെത്തി. മാസങ്ങൾക്കു മുമ്പ് ഒരു കാട്ടാനക്കുട്ടി സ്പോടക വസ്തു കടിച്ച് ചെരിഞ്ഞതായും പരാതിയുണ്ടായിരുന്നു. ഇതോടെ മേഖലയിൽ പോലീസും ഫാം അധികൃതരും ജാഗ്രതയിലാണ്. ഫാമിൽ രാത്രികാല നിരീക്ഷണം ആരംഭിച്ചതായി പൊലീസും വനം അധികൃതരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.