സ്ഫോടകവസ്തു കടത്ത്: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsകോഴിക്കോട്: ചെന്നൈയിൽനിന്ന് തലശ്ശേരിയിലേക്ക് ട്രെയിനില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തിൽ റെയില്‍വേ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. പാലക്കാട് ഡിവൈ.എസ്.പി എ. ഷറഫുദ്ദീെൻറ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ ഇന്‍സ്പെക്ടര്‍ പ്രതാപ ചന്ദ്രന്, എസ്.ഐ ബഷീര്‍, കണ്ണൂര്‍ എസ്.ഐ രാമചന്ദ്രന് എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുക.
ചെന്നൈ - മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ നിന്ന് 117 ജലാറ്റിന്‍ സ്റ്റിക്കും 350 ഡിറ്റണേറ്ററും സഹിതം തമിഴ്നാട് തിരുവണ്ണാമലയിലെ രമണിയെയാണ് (30) വെള്ളിയാഴ്ച രാവിലെയോടെ ആർ.പി.എഫ് പിടികൂടിയത്. കിണര്‍ കുഴിക്കുന്നതിന് ഭര്‍ത്താവ് തങ്കരാജിെൻറ നിർദേശ പ്രകാരമാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നതെന്നാണ് മൊഴി നല്‍കിയത്.
ഭർത്താവ് തങ്കരാജിെൻറ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ കണ്ണൂർ പോലുള്ള ജില്ലയിലേക്ക് സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നതിനെ ജാഗ്രതയോടെയാണ് പൊലീസ് കാണുന്നത്. കിണർ നിർമാണത്തിെൻറ മറവിൽ മറ്റാർക്കെങ്കിലും വേണ്ടി സ്ഫോടക വസ്തുക്കൾ എത്തിക്കുകയായിരുന്നോ ലക്ഷ്യം എന്നതടക്കം സംശയിക്കുന്നുണ്ട്. ഇരുവരുടെയും ഫോൺ കാൾ വിവരങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.
അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി വെള്ളിയാഴ്ചതന്നെ കോഴിക്കോട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം െചയ്യും. സംഭവത്തിൽ കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പിടിയിലായ യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ തമിഴ്നാട് പൊലീസിൽനിന്ന് അന്വേഷണസംഘം തേടിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.