കോഴിക്കോട് ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു; യാത്രക്കാരി കസ്റ്റഡിയിൽ
text_fieldsകോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണാമലൈ സ്വദേശിനി രമണി എന്ന യാത്രക്കാരിയെ റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്.
117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വച്ചാണ് പാലക്കാട് ആര്‍.പി.എഫ് സ്‌പെഷല്‍ സ്‌ക്വാഡാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.
രമണിയെ ആര്‍.പി.എഫും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു. ചെന്നൈ കട്പാടിയില്‍ നിന്ന് തലശ്ശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞിട്ടുളളത്. എന്നാൽ പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.