മണ്ണാർക്കാട്ട് വാഹനപരിശോധനക്കിടെ ഒന്നരകോടിയുടെ സ്ഫോടക ശേഖരം പിടികൂടി
text_fieldsമണ്ണാർക്കാട് (പാലക്കാട്): വാഹനപരിശോധനക്കിടെ വൻ സ്ഫോടക ശേഖരം പിടകൂടി. കോയമ്പത്തൂരിൽനിന്ന് കടത്തിയ 6.25 ടൺ ജലാറ്റിൻ സ്റ്റിക്കാണ് എക്സൈസ് പിടികൂടിയത്. ഒന്നര കോടിയോളം വില വരും.
രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തു. സേലം ആത്തൂർ സ്വദേശികളായ ഇളവരശനും കാർത്തിയുമാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് പ്രത്യേക സ്ക്വഡ് മണ്ണാർക്കാട്ട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടകശേഖരം പിടികൂടിയത്. കോയമ്പത്തൂരിൽനിന്ന് മത്തനും കാബേജുമായി വന്ന ലോറിയിലായിരുന്നു കടത്ത്.
250 െപട്ടികളിലായായിരുന്നു 6.25 ടൺ സ്ഫോടകശേഖരം. മലപ്പുറം- കോഴിക്കോട് അതിർത്തിയിൽ േലാഡ് എത്തിക്കാനായിരുന്നു ലോറിക്കാർക്കുണ്ടായിരുന്ന നിർദേശം. അവിടെനിന്ന് മറ്റൊരു വാഹനത്തിൽ സ്േഫാടകവസ്തുക്കൾ കടത്താനായിരുന്നു നീക്കമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.