പച്ചക്കറി ലോറിയിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി
text_fieldsമണ്ണാർക്കാട്: സേലത്തുനിന്ന് പച്ചക്കറി ലോറിയിൽ കടത്തിയ വെടിമരുന്ന് ശേഖരം പിടികൂടി. 25 കിലോയുടെ 250 പാക്കറ്റ് ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെ നാല് ടണ്ണോളം സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. ഇതിന് ഒന്നര കോടി വിലവരും. 6,250 കിലോയാണ് തൂക്കം.
ദേശീയപാതയിൽ മണ്ണാർക്കാട് നൊട്ടമ്മലയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ലോറി പൊലീസ് കസ്റ്റഡിയിലെടുത്ത് മണ്ണാർക്കാട് സ്റ്റേഷനിലേക്ക് മാറ്റി. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ ഇളവരശൻ, ശരവണൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.