കയറ്റിറക്ക് കൂലി തർക്കം: മാർച്ച് ആറിന് ചരക്കുലോറി പണിമുടക്ക്
text_fieldsകോഴിക്കോട്: ലോറികളിൽനിന്ന് ചരക്കിറക്കുന്നതും കയറ്റുന്നതുമായി ബന്ധപ്പെട്ട ക ൂലിത്തർക്കം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് മാർച്ച് ആറിന് സൂചന പണിമുടക്ക് നടത്തുമെന്ന് കേരള സ്റ്റേറ്റ് ലോറി ഒാണേഴ്സ് കോഒാഡിനേഷൻ കമ്മിറ്റ ി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുലോറിക്കാരിൽ നിന്ന് അന്യായമായി കയറ്റിറക്ക് കൂലി വാങ്ങുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
നിയമപരമായി ഇൗ കൂലി നൽകേണ്ടത് ചരക്ക് വാങ്ങുന്നവരാണ്. എന്നാൽ, പണം ഇൗടാക്കുന്നത് ചരക്കുമായി വരുന്ന ലോറിക്കാരിൽനിന്നാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഫെബ്രുവരി ഒന്നുമുതൽ കയറ്റിറക്ക് കൂലി ലോറി ഉടമകൾ നൽകില്ലെന്ന് സംഘടന തീരുമാനിച്ചതാണ്. ഇതിെൻറ പേരിൽ പലയിടത്തും ലോറിക്കാരും കച്ചവടക്കാരും തമ്മിൽ തർക്കം തുടരുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് മാർച്ച് ആറിന് 24 മണിക്കൂർ സൂചന പണിമുടക്ക് നടത്തുന്നത്.
അതിനുശേഷവും പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും. ഇതര സംസ്ഥാന ലോറികൾക്ക് കേരളത്തിൽ ആഭ്യന്തര സർവിസ് നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ സംസ്ഥാനം നിയമ നിർമാണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ ലോറി ഓണേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എന്‍.കെ.സി. ബഷീര്‍, ജനറൽ കണ്‍വീനര്‍ അഡ്വ. പി.കെ. ജോണ്‍, കെ.കെ. ഹംസ, അഡ്വ. പി. അബ്ദുല്‍ നസീര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.