സഭാ സമ്മേളനം നീട്ടൽ: ഇന്നു തീരുമാനിച്ചേക്കും
text_fieldsതിരുവനന്തപുരം: നിയമസഭ സമ്മേളനം നീട്ടണമോയെന്ന കാര്യത്തിൽ ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം തീരുമാനമെടുത്തേക്കും. സർക്കാർ-ഗവർണർ ഭിന്നത തുടരുന്ന സാഹചര്യത്തിൽ സഭാ സമ്മേളനം പിരിച്ചുവിടാതിരിക്കുകയും ഇപ്പോഴത്തെ സമ്മേളനത്തിന്റെ തുടർച്ചയായി ചേർന്ന് ബജറ്റ് അവതരണം നടത്തുകയും ചെയ്യണമെന്ന ആലോചന സർക്കാറിൽ നേരത്തേ ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സഭാ സമ്മേളനം പ്രൊറോഗ് ചെയ്യാൻ ഗവർണർക്ക് ശിപാർശ നൽകുന്നത് മന്ത്രിസഭയാണ്.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭ പ്രൊറോഗ് ചെയ്യാൻ തീരുമാനിച്ചില്ലെങ്കിൽ സമ്മേളനം വീണ്ടും ചേരാനാകും. പ്രൊറോഗ് ചെയ്യാൻ ശിപാർശ ചെയ്താൽ ബജറ്റ് അവതരണത്തിന് പുതിയ സമ്മേളനം ചേരേണ്ടി വരും. 15ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.