Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിയാർ കരാർ നീട്ടൽ:...

മണിയാർ കരാർ നീട്ടൽ: മറ്റ്​ പദ്ധതികളെയും ബാധിക്കും

text_fields
bookmark_border
Maniyar contract Extension
cancel

തി​രു​വ​ന​ന്ത​പു​രം: നി​ർ​മാ​ണ​ത്തി​നും ന​ട​ത്തി​പ്പി​നും അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി പാ​ലി​ച്ച്​ ​കെ.​എ​സ്.​ഇ.​ബി​ക്ക്​ കൈ​മാ​റേ​ണ്ട മ​റ്റ്​ പ​ദ്ധ​തി​ക്ക​ൾ​ക്കും മ​ണി​യാ​ർ ക​രാ​ർ നീ​ട്ടു​ന്ന​ത്​ തി​രി​ച്ച​ടി​യാ​വും. വ്യ​വ​സാ​യ വ​കു​പ്പി​​ന്‍റെ പി​ന്തു​ണ​യി​ലാ​ണ്​ മ​ണി​യാ​ർ പ​ദ്ധ​തി ക​രാ​ർ നീ​ട്ടു​ന്ന​തി​ന്​ ക​മ്പ​നി സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​ത്.

സ​മാ​ന​മാ​യ നി​ല​യി​ൽ ബി.​ഒ.​ടി വ്യ​വ​സ്​​ഥ​യ​ി​ലെ മ​റ്റ്​ ചെ​റു​കി​ട ജ​ല വൈ​ദ്യു​തി പ​ദ്ധ​തി ക​രാ​റു​കാ​ർ വി​വി​ധ കാ​ര​ണ​ങ്ങ​ളു​ന്ന​യി​ച്ച്​ ഭാ​വി​യി​ൽ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചേ​ക്കും. 12 മെ​ഗാ​വാ​ട്ടി​ന്‍റെ മ​ണി​യാ​ർ പ​ദ്ധ​തി​ക്ക്​ പു​റ​മേ ഏ​ഴ്​ മെ​ഗാ​വാ​ട്ടി​​ന്‍റെ ഉ​ല്ലു​ങ്ക​ൽ പ​ദ്ധ​തി, അ​ഞ്ച്​ മെ​ഗ​വാ​ട്ടി​ന്‍റെ കാ​രി​ക്ക​യം പ​ദ്ധ​തി, മൂ​ന്ന്​ മെ​ഗാ​വാ​ട്ടി​​ന്‍റെ ഇ​രു​ട്ടു​ക്കാ​നം പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഇ​ക്കൂ​ട്ട​ത്തി​ൽ​​പെ​ടു​ന്നു.

മ​ണി​യാ​ർ ക​രാ​റെ​ടു​ത്ത ക​മ്പ​നി​യോ​ട്​ സ​ർ​ക്കാ​ർ തു​ട​രു​ന്ന മൃ​ദു​സ​മീ​പ​നം മ​റ്റി​ട​ങ്ങ​ളി​ൽ​ പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കെ.​എ​സ്.​ഇ.​ബി എ​ൻ​ജി​നീ​യേ​ഴ്​​സ്​ ​അ​സോ​സി​യേ​ഷ​ൻ സി.​എം.​ഡി​ക്ക്​ ക​ത്ത്​ ന​ൽ​കി.

1990ലാ​ണ്​ സ​ർ​ക്കാ​ർ ആ​ദ്യ​മാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ജ​ല​വൈ​ദ്യു​തി മേ​ഖ​ല​യി​ൽ അ​നു​വ​ദി​ക്കു​ന്ന​ത്. മ​ണി​യാ​ർ ഇ​ത്ത​ര​ത്തി​ലെ ആ​ദ്യ പ​ദ്ധ​തി​യു​മാ​ണ്. തു​ട​ർ​ന്ന്​ സം​സ്​​ഥാ​ന​ത്തി​​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബി.​ഒ.​ടി അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​രാ​റു​ക​ൾ ന​ൽ​കി. എ​ന്നാ​ൽ സ്വ​കാ​ര്യ വ​ത്​​ക​ര​ണം​കൊ​ണ്ട്​ കാ​ര്യ​മാ​യ നേ​ട്ടം ഉൗ​ർ​ജ​മേ​ഖ​ല​ക്ക്​ ഉ​ണ്ടാ​യി​​ല്ല. ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ പ​ങ്കും സം​ഭാ​വ​ന ചെ​യ്യു​​ന്ന​ത്​ ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ​യു​ള്ള കെ.​എ​സ്.​ഇ.​ബി​യു​ടെ സം​രം​ഭ​ങ്ങ​ളാ​ണ്.

മ​ണി​യാ​ർ പാ​ഠ​മാ​യി കാ​ണു​ന്ന കെ.​എ​സ്.​ഇ.​ബി ഇ​നി ബി.​ഒ.​ടി ക​രാ​റു​ക​ളോ​ട്​ അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കാ​നി​ട​യി​ല്ല. ​ആ​ഭ്യ​ന്ത​ര വൈ​ദ്യു​തോ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ പ​മ്പ്​​ഡ്​ സ്​​റ്റോ​റേ​ജ്​ പ​ദ്ധ​തി (പി.​എ​സ്.​പി), ബാ​റ്റ​റി എ​ന​ർ​ജി സ്​​റ്റോ​റേ​ജ്​ (ബെ​സ്) സം​വി​ധാ​നം, കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ല​ക്ഷ്യ​മി​ടു​ന്ന കെ.​എ​സ്.​ഇ.​ബി സ്വ​ന്തം നി​ല​ക്ക്​ ഇ​വ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​വും ന​ട​ത്തു​ക. കേ​​​​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​​ടെ​യും സോ​ളാ​ർ എ​ന​ർ​ജി ​കോ​ർ​പ​റേ​ഷ​ൻ പോ​ലു​ള്ള ഊ​ർ​ജ മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ളു​ടെ​യും സ​ഹാ​യ​വും ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം എ​ൻ.​ടി.​പി.​സി​ക്ക്​ കീ​ഴി​ലു​ള്ള കാ​യം​കു​ളം താ​പ​നി​ല​യ​വു​മാ​യു​ള്ള ക​രാ​റും ഉ​ട​ൻ അ​വ​സാ​നി​ക്കാ​നി​രി​ക്കി​​ക്കെ ഇ​തും നീ​ട്ടി​ന​ൽ​കാ​നാ​ണ്​ സാ​ധ്യ​ത. കാ​യം​കു​ള​ത്തു​നി​ന്നു​ള്ള വൈ​ദ്യു​തി നി​ല​വി​ൽ കെ.​എ​സ്.​ഇ.​ബി ഉ​പ​യോ​ഗി​ക്കു​ന്നി​​ല്ലെ​ങ്കി​ലു​ം ഫി​ക്​​സ​ഡ്​ ചാ​ർ​ജ്​ ന​ൽ​കു​ന്നു​ണ്ട്. പ്ര​തി​വ​ർ​ഷം 100 കോ​ടി​യോ​ളം രൂ​പ​യാ​ണ്​ ഉ​പ​യോ​ഗി​ക്കാ​ത്ത വൈ​ദ്യു​തി​യു​ടെ പേ​രി​ൽ ന​ൽ​കു​ന്ന​ത്.

ക​രാ​ർ ഇ​നി പു​തു​ക്കാ​നാ​വി​​​​​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ മ​റ്റ്​ നി​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​റ​ഞ്ഞ നി​ര​ക്കി​ലെ വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ങ്കി​ൽ കാ​യം​കു​ളം ക​രാ​ർ തു​ട​ര​​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ത്തി സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ എ​ൻ.​ടി.​പി.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBManiyar contract ExtensionSmall hydropower project
News Summary - Extension of Maniyar contract: Other projects will also be affected
Next Story