ആറ്റുകാൽ പൊങ്കാലക്ക് വിപുലമായ സുരക്ഷ: രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസുകാരെ നിയോഗിക്കും
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് പൊലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന പൊങ്കാല ഉത്സവത്തിന് സുരക്ഷ ഒരുക്കുന്നതിനായി രണ്ട് ഘട്ടങ്ങളിലായി 1500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിൽ ഉത്സവം ആരംഭിക്കുന്ന 19 മുതലുള്ള ആദ്യഘട്ടത്തിൽ 500 പൊലീസുകാരെയും 26 മുതലുള്ള രണ്ടാം ഘട്ടത്തിൽ അധികമായി 1000 പേരെയുമാണ് സുരക്ഷക്കായി വിന്യസിക്കുന്നത്.
നാല് അസിസ്റ്റൻറ് കമീഷണർമാർ മേൽനോട്ടം വഹിക്കുന്ന സുരക്ഷാ സംവിധാനത്തിൽ 22 ഇൻസ്പെക്ടർമാരും ചുമതല വഹിക്കും. ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ.വൈഭവ് സക്സേനക്കാണ് ചുമതല. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കോവിഡ് സുരക്ഷാ മാര്‍ഗനിർദേശങ്ങള്‍ പാലിക്കണമെന്നും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓഡിനൻസ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
പ്രധാന നിർദേശങ്ങൾ
- കൃത്യമായ സാമൂഹികഅകലവും മറ്റ് കോവിഡ് മാനദണ്ഡങ്ങളും പാലിച്ചും മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ
- വിളക്കുകെട്ടുകൾ വാഹനത്തിൽകൊണ്ട് വന്ന് ഇറക്കി ക്ഷേത്രത്തിൽ പ്രവേശിക്കാം. നഗരത്തിൽ അനുവദിക്കില്ല
- ജങ്ഷനുകൾ കേന്ദ്രീകരിച്ചുളള മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്നതിനോ പാതയോരങ്ങളിൽ ഭക്ഷണ-പാനീയ വിതരണം നടത്തുന്നതിനോ അനുവദിക്കില്ല
- ദർശനത്തിന് വരുന്നവരുടെ വാഹനങ്ങൾ പാടശ്ശേരി ഭാഗത്ത് ക്രമീകരിച്ചിട്ടുളള പാർക്കിങ് ഏരിയയിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുളളൂ
- ക്ഷേത്രട്രസ്റ്റിെൻറയും പൊലീസിെൻറയും മുൻകൂർ അനുമതി ഉള്ളവരെ മാത്രമേ പൊങ്കാല സമയത്തുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.