Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2024 1:58 PM IST Updated On
date_range 25 July 2024 1:58 PM ISTയു.കെയിൽ ജോലി, 1.8 ലക്ഷം ശമ്പളം, ഭർത്താവിനും മകനും ആശ്രിതവിസ; എട്ട് ലക്ഷം തട്ടിയ പ്രതി പിടിയിൽ
text_fieldsbookmark_border
ഇരിങ്ങാലക്കുട: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽനിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. തൊടുപുഴ വണ്ണപ്പുറം വേലപറമ്പിൽ ജോബിനെയാണ് (28) കാട്ടൂർ സി.ഐ ഇ.ആർ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
യു.കെയിൽ പ്രതിമാസം 1,80,000 രൂപ ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും ആശ്രിതവിസയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻഡ് എജുക്കേഷൻ എന്ന സ്ഥാപനം വഴി 8,16,034 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ ബാബു ജോർജ്, രമ്യ കാർത്തികേയൻ, ശ്യാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story