വായ്പ നൽകാമെന്ന് പറഞ്ഞ് വീട്ടമ്മമാരിൽനിന്ന് പണം തട്ടി
text_fieldsചെറായി: വായ്പ നൽകാമെന്ന് പറഞ്ഞ് അഞ്ച് വീട്ടമ്മമാരിൽനിന്നു 2000 രൂപ വീതം മുൻകൂർ കൈപ്പറ്റിയശേഷം വഞ്ചിച്ചുവെന്ന് പരാതി. ഒരു വീട്ടമ്മയുടെ ഭർത്താവ് മുനമ്പം പൊലീസിൽ പരാതി നൽകി.
പറവൂർ പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ് പരിസരത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരെന്ന് പറഞ്ഞ് രണ്ടുപേർ വീട്ടമ്മമാരെ സമീപിക്കുകയും ഒാരോർത്തർക്കും 40000 രൂപ വെച്ച് വായ്പ നൽകാമെന്നും പറയുകയായിരുന്നു. ഇതിനായി ആധാർ കാർഡ്, ചെക്ക് ലീഫ്, മുദ്രപ്പത്രം, തുടങ്ങിയ രേഖകളും വാങ്ങി. തുടർന്ന് ഒരോരുത്തരും 2000 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും നൽകി.
വായ്പ തുക ബാങ്ക് അക്കൗണ്ടിൽ വരുമെന്ന് ജീവനക്കാർ പറഞ്ഞതനുസരിച്ച് കാത്തിരുന്നിട്ടും പണം കിട്ടാതായപ്പോൾ വീട്ടമ്മമാർ അന്വേഷിച്ചു. അപ്പോൾ ഒരാൾ വാടകക്ക് താമസിക്കുന്നതിനാൽ വായ്പ നൽകാൻ പറ്റില്ലെന്നും വീണ്ടും അപേക്ഷ പഴയതുപോലെ നൽകണമെന്നും അറിയിച്ചു. ഇതേതുടർന്ന് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കണമെന്നും നഷ്ടമായ തുക തിരികെ വാങ്ങിനൽകണമെന്നും ആവശ്യപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.