Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധിക ശമ്പളം:...

അധിക ശമ്പളം: കാലിക്കറ്റ്​ മുൻ വി.സി 25 ലക്ഷം തിരിച്ചടക്കാൻ ഉത്തരവ്​

text_fields
bookmark_border
m abdul salam
cancel

കോഴിക്കോട്​: അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ്​ സർവകലാശാല മുൻ വി.സി ഡോ. എം. അബ്​ദുൽ സലാമിൽനിന്ന്​ ഈടാക്കും. കഴിഞ്ഞ മേയ്​ 15ന്​ സർവകലാശാല സിൻഡിക്കേറ്റ്​ ഇതു​സംബന്ധിച്ച്​ തീരുമാനമെടുത്തിരുന്നു.

അബ്​ദുൽ സലാമി​‍െൻറ ഹരജിയിൽ കോടതിവിധിയെ തുടർന്നാണ്​ സർവകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാൻ ഉത്തരവിറക്കിയത്​. കാർഷിക സർവകലാശാല പ്രഫസറായിരുന്ന സലാം മുഴുവൻ പെൻഷനും കാലിക്കറ്റിൽ വി.സി എന്ന നിലയിലുള്ള ശമ്പളവും ഒരുമിച്ച്​ വാങ്ങിയതായാണ്​ കണ്ടെത്തിയിരുന്നത്​.

മുസ്ലിം ലീഗ് പിന്തുണയോടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് എത്തിയ അബ്ദുൽ സലാം സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂർ മണ്ഡലത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m abdul salamcalicut universitycalicut university vice chancellor
News Summary - Extra salary: Calicut ex-VC ordered to repay Rs 25 lakh
Next Story