കേരളത്തിൽ അതിതീവ്ര മഴമേഘ സാന്നിധ്യം
text_fieldsതൃശൂർ: കേരളത്തിൽ 2019ന് സമാനം അതിതീവ്ര മഴമേഘ സാന്നിധ്യം. കുറഞ്ഞ സമയത്തിനുള്ളിൽ കനത്തമഴ പെയ്യുന്ന മൺസൂണിന് അന്യമായ കൂമ്പാരമേഘങ്ങളുടെ സാന്നിധ്യമാണുള്ളത്.
ആഴത്തിലുള്ള മേഘങ്ങളുടെ സാന്നിധ്യത്താൽ പ്രാദേശികമായി അതിതീവ്ര മഴയാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഒറ്റമഴയിൽ നിലമ്പൂരിനെ നിലംപരിശാക്കിയതിന് സമാനമായ മേഘവിസ്ഫോടനമാണ് ഇത്തരം മേഘങ്ങളിൽനിന്ന് ഉണ്ടാവുക.
എന്നാൽ, ഇക്കുറി ഇതിനുള്ള സാധ്യത ഇപ്പോഴും പ്രവചനാതീതമാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാത്രമേ അതിതീവ്ര മഴ പ്രവചിക്കാനാവൂ. തുലാവർഷത്തിൽ ഇടിയും മിന്നലും ഉണ്ടാക്കുന്ന കൂമ്പാര മേഘങ്ങൾ നിലവിൽ കാലവർഷത്തിലും കാണുന്നത് സംബന്ധിച്ച പഠന-ഗവേഷണത്തിലാണ് കലാവസ്ഥ നിരീക്ഷകർ.
ഇതിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തിന് സമാനം മേഘവിസ്ഫോടന സാധ്യതകൾ വിലയിരുത്തുന്നുണ്ടെങ്കിലും 2018ന് സമാനമായ പ്രളയസാധ്യത തുലോം കുറവാണ്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദത്തിെൻറ പശ്ചാത്തലത്തിൽ കേരളത്തിൽ രണ്ടുദിവസങ്ങളിൽ ശക്തവും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
ന്യൂനമർദത്തിെൻറ ഫലമായി മധ്യഇന്ത്യയിൽ മൺസൂൺ കൂടുതൽ സജീവമാകും. പശ്ചിമഘട്ടങ്ങളിലും സമാന സാഹചര്യം സൃഷ്ടിക്കപ്പെടും. മംഗലാപുരത്തിന് വടക്കോട്ട് മഴ കൂടുതൽ ശക്തമാവാനാണ് സാധ്യത.
അതുകൊണ്ടുതന്നെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കാറ്റിെൻറ ഫലമായി തെക്കൻ കേരളത്തിലും മഴ ലഭിക്കും. ശക്തമായ താഴ്ന്ന മൺസൂൺ കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് ആക്കം കൂട്ടുന്നത്. ഇത് രണ്ടു മൂന്നു ദിവസങ്ങളിൽ 10 മുതൽ 20 സെൻറീമീറ്റർ മഴ കേരളത്തിൽ ലഭിക്കാനിടയാക്കും.
ഇത് മൺസൂണിൽ സാധാരണമാണ്. എന്നാൽ, തുടർച്ചയായ ദിവസങ്ങളിലെ തീവ്രമഴയും ഒരു ദിവസത്തിൽതന്നെ കുറഞ്ഞ മണിക്കൂറിൽ വർഷിക്കുന്ന അതിതീവ്രമഴയും കാര്യങ്ങൾ കുഴക്കാനിടയാക്കും. മൂന്നോ നാലോ ദിവസത്തിന് ശേഷമേ ഇക്കാര്യത്തിൽ കൃത്യമായ അനുമാനത്തിൽ എത്താനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.