100 കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നേത്രപരിശോധന
text_fieldsകൊച്ചി: ദേശീയ അന്ധത നിവാരണ യജ്ഞത്തിെൻറ ഭാഗമായി സംസ്ഥാനത്തെ 100 കുടുംബാരോഗ്യകേന്ദ്രത്തിൽ നേത്രപരിശോധന കേന്ദ്രങ്ങൾ ആരംഭിക്കും. ഒരു സെൻററിന് ഒരുലക്ഷം രൂപ എന്ന കണക്കിൽ നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ഒരുകോടി രൂപ സംസ്ഥാനത്തിന് അനുവദിച്ചു. ഒരു സെൻററിൽ ആഴ്ചയിൽ രണ്ടുദിവസം ഒരു നേത്രപരിശോധകെൻറ സേവനം ലഭ്യമാക്കുന്ന രീതിയിലായിരിക്കും സജ്ജീകരണം.
14 ജില്ലയിലായി 100 വിഷൻ ടെസ്റ്റിങ് സെൻററുകൾ വരുന്നതോടെ ഗ്രാമീണമേഖലയിലെ സാധാരണക്കാർക്കും ഗുണകരമാകും. കണ്ണട നിർേദശിക്കുക, ഗ്ലോക്കോമ നിർണയിക്കുക, തിമിരം കണ്ടെത്തി ശസ്ത്രക്രിയക്ക് നിർേദശിക്കുക തുടങ്ങി സേവനങ്ങളാണ് ലഭ്യമാക്കുക. സ്കൂൾ കുട്ടികളിലെ നേത്രവൈകല്യങ്ങൾ കണ്ടെത്താനുള്ള ക്യാമ്പുകൾക്കും നേതൃത്വം നൽകും.
ഘട്ടംഘട്ടമായി എല്ലാ കുടുംബാരോഗ്യകേന്ദ്രത്തിലും നേത്രപരിശോധന കേന്ദ്രങ്ങൾ തുടങ്ങാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇപ്പോൾ തുടങ്ങുന്ന 100 എണ്ണത്തിൽ ഏറ്റവും കൂടുതൽ സെൻററുകൾ തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ്, 10 വീതം. കോട്ടയം ഒമ്പത്, തിരുവനന്തപുരം ഏഴ്, കൊല്ലം ആറ്, പത്തനംതിട്ട അഞ്ച്, ആലപ്പുഴ നാല്, ഇടുക്കി അഞ്ച്, എറണാകുളം അഞ്ച്, പാലക്കാട് ആറ്, മലപ്പുറം എട്ട്, കണ്ണൂർ എട്ട്, കാസർകോട് ഏഴ് എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. അതേസമയം, നേത്രപരിശോധകരായ ഒപ്ടോമെട്രിസ്റ്റുകളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻ.എച്ച്.എം വഴി താൽക്കാലികക്കാരെെകാണ്ട് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.