ലോക്ഡൗണിലും തുണിത്തരങ്ങൾ ലഭിക്കും
text_fieldsകോഴിക്കോട്: ലോക്ഡൗണിൽ വസ്ത്രവ്യാപാരത്തിന് അനുമതി നൽകി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ കേരള ടെക്സ്റ്റൈൽ അസോസിയേഷൻ സ്വാഗതം ചെയ്തു. വിവാഹങ്ങൾ ചെറിയതോതിലാണെങ്കിലും കൂടുതൽ നടക്കുന്ന മാസമാണിത്. തുണിത്തരം ലഭിക്കാതെ വിവാഹം നീട്ടിവെക്കണ്ടേ സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ കടകൾക്ക് തുറക്കാൻ അനുമതി നൽകിയത്. വാട്സ് ആപ്പിലൂടെയോ മറ്റ് ഓൺലൈൻ സംവിധാനത്തിലൂടെയോ തിരഞ്ഞെടുത്ത് ഓൺലൈൻ പേമെൻറിൽ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന സംവിധാനം പ്രോത്സാഹിപ്പിച്ചതും അഭിനന്ദനാർഹമാണ്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഒഴുകുന്ന കച്ചവടം പരിധി വരെ പിടിച്ചുനിർത്താനും നികുതിവർധനക്കും ഇതിനാൽ സാധിക്കും. ഉപഭോക്താക്കൾ അവസരം ഉപയോഗിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീേലഴ്സ് വെൽെഫയർ അസോസിയേഷൻ കോഴിക്കോട് ഘടകം പ്രസിഡൻറ് ജോഹർ ടാംടൺ, ജനറൽ സെക്രട്ടറി പി.എസ്. സിറാജ്, ട്രഷറർ ബാപ്പു പി.കെ, പി.പി. മുകുന്ദൻ, മുജീബ് ഫാമിലി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.