മുഖാമുഖം: കർഷക സംവാദം മാർച്ച് രണ്ടിന്
text_fieldsതിരുവനന്തപുരം: നവകേരള സദസിന്റെ തുടർച്ചയായി വ്യത്യസ്ത മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി മുഖാമുഖം പരിപാടിയുടെ ഭാഗമായുള്ള കർഷക സംവാദം മാർച്ച് രണ്ടിന്. ആലപ്പുഴ കാംലോട്ട് കൺവെൻഷൻ സെന്ററിൽ വച്ച് രാവിലെ 9. 30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കും.
സംസ്ഥാനതലത്തിൽ വിവിധ മേഖലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന കർഷകർ, കർഷക തൊഴിലാളികൾ, കാർഷിക സംരംഭകർ, കാർഷിക മേഖലയിലെ അക്കാദമിക് സ്ഥാപനങ്ങൾ, കർഷക- കർഷക തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി അന്നേദിവസം സംവദിക്കുന്നതാണ്. മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന ഈ പരിപാടിയിൽ മന്ത്രിമാരായ സജി ചെറിയാൻ, ജെ. ചിഞ്ചു റാണി, രാഷ്ട്രീയ പ്രമുഖർ, കൃഷി-കൃഷി അനുബന്ധ മേഖലയിലെ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.