Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ ഫേസ്ബുക്ക്...

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്​; പ്രതികൾ റിമാൻഡിൽ

text_fields
bookmark_border
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്​; പ്രതികൾ റിമാൻഡിൽ
cancel

തൊടുപുഴ: യുവ ഐ.പി.എസ് ഓഫിസറുടെ പേരിൽ വ്യാജമായി ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മൂന്നംഗസംഘത്തെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. പത്തനംതിട്ട മലയാലപ്പുഴ മൈലപ്ര സ്വദേശികളായ ചീങ്കൽതടം എബനേസർ ഹോമിൽ പ്രിൻസ് ജോൺ (24), മുണ്ടുകോട്ടക്കൽ വലിയകാലായിൽ  ജിബിൻ ജോർജ് (26), മണ്ണാർകുളഞ്ഞി പാലമൂട്ടിൽ ലിജോ മോനച്ചൻ (26) എന്നിവരെയാണ് വെള്ളിയാഴ്​ച ഇടുക്കി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

കെ. ജോബി തോമസ് ഐ.പി.എസ് എന്ന പേരിൽ വ്യാജമായി പ്രൊഫൈലും മറ്റൊരാളുടെ ഫോട്ടോകളും ഉൾപ്പെടുത്തിയായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിന്​ വിശ്വാസ്യത വരുത്തുന്നതിനായി കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ പേരിലും വ്യാജമായി ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി​. യുവതികളിൽനിന്നും വീട്ടമ്മമാരിൽനിന്നും രണ്ടര ലക്ഷത്തോളം രൂപയാണ്​ ഇവർ തട്ടിയെടുത്തത്​.

കേരളത്തിനകത്തും പുറത്തുമുള്ള നൂറ്റമ്പതിലേറെ സ്ത്രീകളും യുവതികളും ഇവരുടെ വ്യാജ പ്രൊഫൈലിൽ കുരുങ്ങിയിട്ടുണ്ട്. പ്രതികൾ പിടിയിലായതോടെ പലരും വ്യാജ ഫേസ്​ബുക്ക്​ അക്കൗണ്ടിൽനിന്ന്​ പിന്മാറിയതായി അന്വേഷണ ​ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ ഐ.ടി ആക്ട് പ്രകാരവും ഗൂഢാലോചന, വഞ്ചന തുടങ്ങിയവക്കുമാണ് കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookcyber crime
News Summary - facebook crime
Next Story