Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2024 2:15 PM GMT Updated On
date_range 15 March 2024 2:15 PM GMTടി.എൻ. പ്രതാപനെതിരായ പ്രചാരണങ്ങൾ ഫേസ്ബുക്ക് നീക്കി
text_fieldsbookmark_border
തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരായ വിവരങ്ങൾ ഫേസ്ബുക്ക് ഔദ്യോഗികമായി നീക്കംചെയ്തു. ഫാക്ട് ചെക്ക് നടത്തിയാണ് ഫേസ്ബുക്കിന്‍റെ നടപടി.
താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫേസ്ബുക്ക് ഫാക്ട് ചെക്ക് നടത്തുകയും നുണയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അത്തരം കണ്ടന്‍റുകൾ പൂർണമായി നീക്കിയതെന്ന് ടി.എൻ. പ്രതാപൻ അറിയിച്ചു.
ടി.എൻ. പ്രതാപൻ കുറവ് ഫണ്ട് മാത്രമാണ് വിനിയോഗിച്ചത്, ഖുർആനെ വെച്ച് ഭരണഘടനയെ അപമാനിച്ചു, ആറ്റുകാൽ പൊങ്കാലയെ അപമാനിച്ചു തുടങ്ങിയ സംഘ്പരിവാറിന്റെ വ്യാജപ്രചാരണങ്ങളാണ് ഫേസ്ബുക്ക് ഔദ്യോഗികമായി നീക്കിയതെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story