ഫേസ്ബുക് പോസ്റ്റ്: രശ്മിത രാമചന്ദ്രനെതിരെ നടപടി വേണമെന്ന് കെ. സുരേന്ദ്രനും യുവമോർച്ചയും
text_fieldsതിരുവനന്തപുരം: ബിപിൻ റാവത്തിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് എഴുതിയ പ്രമുഖ അഭിഭാഷക രശ്മിത രാമചന്ദ്രനെതിരെ നടപടി എടുക്കണെമന്ന ആവശ്യവുമായി യുവമോർച്ചയും ബി.ജെ.പിയും രംഗത്ത്. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സാമൂഹ്യമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
'ഹൈക്കോടതിയിലെ കേരള സർക്കാരിന്‍റെ അഭിഭാഷക നീചമായ രീതിയിൽ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സർക്കാർ ഒരു നടപടിയുമെടുത്തില്ല. സർക്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇവരെ സർക്കാർ പ്ലീഡർ തസ്തികയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളത്. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ലാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്' -സുരേന്ദ്രൻ കുറ്റപ്പെടുത്തി.
രശ്മിതയെ സർക്കാർ പ്ലീഡർ സ്ഥാനത്ത്നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി പി. ശ്യാംരാജ് അഡ്വക്കറ്റ് ജനറലിന് പരാതി നൽകി. രശ്മിതയുടെ അഭിപ്രായം മുഴുവൻ സായുധ സേനയുടെയും പ്രശസ്തിക്കും മനോവീര്യത്തിനും കളങ്കമുണ്ടാക്കുമെന്ന് പരാതിയിൽ പറഞ്ഞു.
ബിപിൻ റാവത്തിന്‍റെ ചില നിലപാടുകളെ വിമർശിച്ച് അഡ്വ. രശ്മിത രാമചന്ദ്രൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റാണ് വിമർശനത്തിന് ഇടയാക്കിയത്. ഇന്ത്യയുടെ ഭരണ ഘടന സങ്കൽപങ്ങൾ മറികടന്ന് ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് പ്രവർത്തിച്ചു എന്നാണ് അവരുടെ കുറിപ്പിലെ മുഖ്യ ആരോപണം. കുറിപ്പ് ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാൻഡർ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കൽപ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയിൽ ഇതുംകൂടി ഓർക്കുന്നത് നല്ലതാണ്.
1. രണ്ട് വർഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജർ ലീതുൽ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമൻഡേഷൻ കാർഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്ഥൈര്യം മുൻ നിർത്തിയാണ് അത് നൽകിയത്. 2017ൽ ഒരു കാശ്മീരി പൗരനെ തന്‍റെ ജീപ്പിന്‍റെ മുൻവശത്ത് കെട്ടിയിട്ടതിനെത്തുടർന്ന് ഗൊഗോയ് ഒരു വിവാദത്തിൽ കുടുങ്ങിയിരുന്നു.
2. വികലാംഗ പെൻഷനുമായി ബന്ധപ്പെട്ട റാവത്തിന്‍റെ നിലപാടും ഒരു തർക്കം സൃഷ്ടിച്ചിരുന്നു. 'വികലാംഗർ' എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെൻഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാർഗമാക്കുകയും ചെയ്യുന്ന സൈനികർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
3. കോംപാറ്റ് റോളുകളിൽ വനിതാ സൈനികരെ നിയമിച്ചാൽ യുദ്ധ വേഷങ്ങളിലുള്ള അവർ വസ്ത്രം മാറുന്നതിനിടയിൽ പുരുഷൻമാർ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാൻ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.की रौशनी
और जानें
4. കല്ലെറിയുന്നവർക്കെതിരെ ശക്തമായി ആയുധങ്ങൾ പ്രയോഗിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാൻ കഴിയും.
5. പൗരത്വ പ്രക്ഷോഭക്കാർക്കെതിരെ അദ്ദേഹം ശക്തമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതിനാൽ തന്നെ മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.