വില്ലനായി കൈവിരലിൽ കുടുങ്ങിയ വാതിൽ കൊളുത്ത്; നൂലുകൊണ്ട് ഊരിയെടുത്ത് ഫയർഫോഴ്സ്
text_fieldsകൊച്ചി: എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന പല അത്യാഹിത സാഹചര്യങ്ങളിലും രക്ഷകരായെത്തുന്നവരാണ് ഫയർഫോഴ ്സ്. നിസാരമെന്ന് തോന്നിക്കുന്ന ഘട്ടങ്ങളിലും ചിലപ്പോൾ സാധാരണക്കാർക്ക് പകച്ച് നിൽക്കേണ്ടി വരുമ്പോൾ ആശ്രയം ഫയർ ഫോഴ്സ് തന്നെ. അത്തരമൊരു സംഭവത്തെ കുറിച്ച് അങ്കമാലി സ്വദേശിയായ പ്രശാന്ത് പാറപ്പുറം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ ് ഫയർഫോഴ്സിന് കൈയടി നേടിക്കൊടുക്കുകയാണ്.
വിരലിൽ കുടുങ്ങിയ വാതിൽകൊളുത്താണ് കഥയിലെ വില്ലൻ. ഡോക്ടറുടെ അടുത് ത് വന്നിട്ടും കട്ടർ കൊണ്ടുവന്നിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. കുട്ടിയുടെ വിരലിന് പരിക്കേൽക്കാതെ വേണം ര ക്ഷാപ്രവർത്തനം. തുടർന്ന് പ്രശാന്ത് തന്‍റെ സുഹൃത്തായ ഫയർഫോഴ്സ് ഓഫിസറെ വിളിച്ച് സഹായം തേടുകയായിരുന്നു.
ഫയർ സ്റ്റേഷനിലെത്തിച്ച കുട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ നൂൽ ഉപയോഗിച്ച് കൊളുത്ത് നീക്കം ചെയ്തു. ഇക്കാര്യമാണ് പ്രശാന്ത് പങ്കുവെച്ചത്. ഫയർഫോഴ്സ് എത്താൻ വൈകിയാൽ അവരെ ചീത്ത പറയാതിരിക്കുക, ചിലപ്പോൾ മറ്റൊരു ജീവൻ രക്ഷിക്കുകയായിരിക്കും അവർ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. കൊളുത്ത് നീക്കുന്ന വിഡിയോ ദൃശ്യവും പങ്കുവെച്ചിട്ടുണ്ട്.
പ്രശാന്ത് പാറപ്പുറത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
ഇന്ന് കിണറിൽ ഒരു കോഴി വീണാൽ പോലും ഫയർഫോഴ്സ് എത്തണം. അൽപം വൈകിയാൽ അവർക്കില്ലാത്ത കുറ്റങ്ങളുമില്ല... ഡോക്ടർമാർ ശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ പോലും ഫയർഫോഴ്സിനെയാണ് പല സമയത്തും നമ്മൾ ആശ്രയിക്കുന്നതും. അതിലൊനാണ് ഇന്ന് അങ്കമാലി ഫയർഫോഴ്സ് ചെയ്തതും.
കഴിഞ്ഞ കുറച്ച് ദിവസമായി എന്നെ കടുത്ത നടുവേദന അലട്ടുന്നു. ഡോക്ടറെ കാണുവാൻ ആശുപത്രിയിൽ ചെന്നു. അപ്പോഴാണ് ഡോക്ടർ വലിയൊരു ആശയക്കുഴപ്പത്തിൽ പെട്ട് നിൽക്കുകയാണെന്ന് മനസിലായത്. ചെന്ന് നോക്കിയപ്പോൾ വാതിലിന്‍റെ ഓടാമ്പലിന്‍റെ കൊളുത്തിൽ വിരൽ കുടുങ്ങി ഒമ്പത് വയസുകാരൻ വന്നിരിക്കുന്നു. കുട്ടിയുടെ വിരലിന് ഒന്നും പറ്റാതെ കൊളുത്ത് പുറത്തെടുക്കണം.
കട്ടർ കൊണ്ടുവന്നെങ്കിലും ഒരു രക്ഷയുമില്ല. വിരലിന് നീരും വന്നിരിക്കുന്നു. മോതിരം ഫയർഫോഴ്സ് എടുക്കുന്നത് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും വാതിലിന്‍റെ കൊളുത്ത് എങ്ങനെ മാറ്റുമെന്ന ആശങ്ക. കുട്ടിയാണെങ്കിൽ വേദനയിലും.
ഞാൻ ഡോക്ടറുടെ അനുവാദത്തോടെ ഫയർഫോഴ്സിലെ സുഹൃത്തായ ബെന്നി അഗസ്റ്റിൻ സാറിനെ വിളിച്ചു. ഫോട്ടോ വാട്ട്സപ്പിൽ ഇടാൻ പറഞ്ഞു. ഇട്ടുകൊടുത്തപ്പോൾ കുട്ടിയെ ഫയർഫോഴ്സ് ഓഫിസിലേക്ക് എത്തിക്കാമോ എന്ന് ചോദിച്ചു. ഉടൻ കുട്ടിയുടെ പിതാവ് അങ്കമാലി ഫയർ ഫോഴ്സ് ഓഫിസിൽ എത്തിച്ചു.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ബെന്നി സാറിന്‍റെ ഫോണെത്തി. കുട്ടിയുടെ വിരലിൽ കുടുങ്ങിയ കൊളുത്ത് നൂൽ ഉപയോഗിച്ച് ഊരിയെടുത്തെന്ന്. യാതൊരു പരിക്കും പറ്റാതെ. സ്റ്റേഷൻ ഓഫിസർ ജൂഡ് തദേവൂസിന്‍റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർമാരായ സന്തോഷ് കുമാർ, പി.എം. ഷംസുദീൻ, ഫയർ ആൻഡ് റസ്ക്യു ഒാഫിസർ ടി.ആർ. ഷിബു എന്നിവർ ചേർന്നാണ് കൊളുത്ത് നീക്കം ചെയ്തത്. ഒരു ബിഗ് സല്യൂട്ട് അങ്കമാലി ഫയർഫോഴ്സ്. ഇനിയും ഫയർഫോഴ്സ് എത്താൻ വൈകിയാൽ അവരെ ചീത്ത പറയാതിരിക്കുക. ചിലപ്പോൾ മറ്റൊരു ജീവൻ രക്ഷിക്കുകയായിരിക്കും അവർ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.