ഫേസ്ബുക് പോസ്റ്റ്: യൂത്ത്ലീഗ് നേതാവിനെതിരെ കേസ്
text_fieldsപേരാമ്പ്ര (കോഴിക്കോട്): ടൗണ്‍ ജുമാമസ്ജിദിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബോംബെറിഞ ്ഞെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് സംസ്ഥാ ന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരത്തിനെതിരെ കേസ്. പേരാമ്പ്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇരുവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയലഹള സൃഷ്ടിക്കാന്‍ ലക്ഷ് യമിട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് െഎ.പി.സി 153ാം വകുപ്പും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സമൂഹത്തിന് ശല്യമാവുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് കേരള പൊലീസ് ആക്ട് 120 ഒ വകുപ്പും പ്രകാരമാണ് കേസ് എടുത്തതെന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.പി. സുനില്‍ കുമാര്‍ അറിയിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി എം.എം. ജിജേഷാണ് പരാതി നൽകിയത്.
നജീബ് കാന്തപുരത്തിനെതിരായ കേസ്: എഫ്.െഎ. ആര് റദ്ദാക്കണമെന്ന് യൂത്ത് ലീഗ്
കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിെൻറ പേരില്‍ യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരത്തിനെതിരെ ഐ.പി.സി 153ാം വകുപ്പ് പ്രകാരം രജിസ്റ്റർ െചയ്ത കേസ് റദ്ദാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് നജീബിനെതിരെ കള്ളക്കേസ് എടുത്തത്.
ഫേസ്ബുക് പോസ്റ്റിെൻറ പേരില്‍ കേസെടുക്കുന്നത് പ്രതികാര നടപടിയാണ്. പള്ളിക്കുനേരെ നടന്ന ആക്രമണത്തില്‍ സി.പി.എമ്മിന് എന്തു പറയാനുണ്ട് എന്ന നജീബിെൻറ പോസ്റ്റില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പരാമര്‍ശവുമില്ല. എന്നാല്‍, ഇത് അക്രമ ആഹ്വാനമാണ് എന്ന് വ്യാഖ്യാനിച്ചാണ് കേസെടുത്തത്. ഇതിൽ പ്രതിഷേധിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്ലീഗ് മാര്‍ച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.