ജയരാജനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ലീഗ് പ്രവർത്തകർക്ക് നേരെ അക്രമം
text_fieldsതളിപ്പറമ്പ്: സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെ സി.ബി.ഐ ഷുക്കൂർ വധക്കേസിൽ പ്രതിയാക്കിയത് സംബന്ധിച്ച് സമൂഹമ ാധ്യമങ്ങളിൽ പ്രതികരിച്ച എം.എസ്.എഫ് പ്രവർത്തകർക്കുനേരെ അക്രമം. പടപ്പേങ്ങാട് നടന്ന അക്രമത്തിൽ ഏഴ് എം.എസ്.എഫ് പ്ര വർത്തകർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പടപ്പേങ്ങാട് സ്വദേശികളും ചപ്പാരപ്പടവ് പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമായ കെ. മുബഷിർ, ശാഖാ പ്രസിഡൻറ് കെ. ഫാസിൽ, ശാഖാ വൈസ് പ്രസിഡൻറ് എം. സഫ്രാസ്, ജോ. സെക്രട്ടറി കെ.കെ. ജാസിം, പ്രവർത്തകരായ എ. റുമൈസ്, കെ.വി. റമീസ്, കെ.കെ. ജമീസ് എന്നിവർക്കാണ് പരിക്കേറ്റത്. അനൂപ്, ബഷീർ, അനിൽ, പ്രവീൺ, മുസമ്മിൽ, സജീർ എന്നീ സി.പി.എം പ്രവർത്തകർ ചേർന്ന് മർദിച്ചതായാണ് പരാതി.
പി. ജയരാജനെതിരെ ഇനി പ്രതികരിച്ചാൽ വധിക്കുമെന്ന് ഭീഷണിമുഴക്കിയതായും പരിക്കേറ്റവർ നൽകിയ പരാതിയിൽ പറയുന്നു. മുഹ്യിദ്ദീൻ ജുമാമസ്ജിദിൽനിന്ന് മജ്ലിസുന്നൂർ പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അക്രമം. കമ്പിപ്പാര, കുപ്പിച്ചില്ല്, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ ആരോപിച്ചു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കേറ്റവരെ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഇബ്രാഹീമകുട്ടി തിരുവട്ടൂർ, യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി അലി മംഗര എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.