Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമത്ത്​ തോറ്റതി​െൻറ...

നേമത്ത്​ തോറ്റതി​െൻറ രോഷം രാജേട്ടനോട്​; സമൂഹമാധ്യമത്തിൽ ബി.ജെ.പിക്കാരുടെ പൊങ്കാല, 'സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'​

text_fields
bookmark_border
facebool o rajagopal ponkala sanghparivar bjp
cancel

നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി തോൽവിക്ക്​ പിന്നാലെ ഒ.രാജഗോപാൽ എം.എൽ.എക്കെതിരേ പൊങ്കാലയുമായി സംഘപരിവാർ പ്രവർത്തകർ. നേമത്ത്​ തോറ്റതി​െൻറ രോഷമാണ്​ പ്രധാനമായും ഇവർ പ്രകടിപ്പിക്കുന്നത്​. തിരഞ്ഞെടുപ്പ്​ ഫലപ്രഖ്യാപനത്തിനുശേഷം രാജഗോപാൽ ഫേസ്​ബുക്കിൽ വോട്ടർമാക്ക്​ നന്ദിപറഞ്ഞുകൊണ്ട്​ പോസ്​റ്റ്​ ഇട്ടിരുന്നു. 'ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്​ത്​ കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും'എന്നായിരുന്നു അദ്ദേഹം കുറിച്ചത്​.


കനത്ത തോൽവിയുടെ ആഘാതത്തിൽ നിന്നിരുന്ന പ്രവർത്തകരുടെ രോഷം ഇ​തോടെ അണപൊട്ടി ഒ​ഴുകുകയായിരുന്നു. 'സഹായിച്ചില്ലെങ്കിലും ഇനിയെങ്കിലും ദ്രോഹിക്കരുത്. പ്രവർത്തകർ രാപ്പകലില്ലാതെ കഷ്ടപെട്ടത് നിങ്ങൾ ഒരു നിമിഷം കൊണ്ടു തട്ടിയെറിഞ്ഞു. ഇനി അബദ്ധം പറയണം എന്ന് തോന്നുമ്പോൾ വീട്ടിലുള്ള കണ്ണാടിയിൽ നോക്കി പറഞ്ഞ്​ സമാധാനിക്കു, അതെ വഴിയുള്ളൂ. ഈ പോസ്റ്റ്‌ മനസ്സിൽ ചിരിച്ചു കൊണ്ട് ഇട്ടതാണെന്ന് മനസ്സിലായി. ദുരന്തം'-ഒരാൾ കുറിച്ചു.

'രാജേട്ട​െൻറ ആഗ്രഹം സാധിച്ചു അല്ലെ. താൻ ജീവിച്ചിരിക്കുമ്പോൾ ബിജെപിക്ക് വേറെ എംഎൽഎ ഉണ്ടാവരുത് എന്ന ആഗ്രഹം എന്തായാലും നടന്നു. താങ്കളുടെ പല പ്രസ്​താവനകളും ആണ് നേമം മണ്ഡലത്തിലെ തോൽവിയുടെ ഒരു കാരണം'-മ​െറ്റാരാൾ എഴുതുന്നു. 'ആരൊക്കെ ഒരുമിച്ചിരുന്നാണ് പ്രശ്നം പരിഹരിക്കുന്നത്. സ്വാർഥത എന്നൊരു സാധനം താങ്കൾക്ക് ഇല്ലാതിരുന്നു എങ്കിൽ കുമ്മനം പാട്ടും പാടി ജയിച്ചേനെ. എന്നിട്ടു പ്രശ്നം പരിഹരിക്കാൻ നടക്കുന്നു. അഭിനവ യൂദാസ്'-മറ്റൊരാൾ എഴുതി.


'പ്രസ്ഥാനത്തെ വളർത്താൻ ശ്രമിക്കാതെ അധികാരം കിട്ടാത്ത അവസ്ഥയിൽ പോലും കസേര കളിയും പാരപണിയും സാമ്പത്തിക ലാഭവും ഉണ്ടാക്കി ഒരിക്കിലും ജയിക്കാൻ സാധിക്കാത്ത പാർട്ടി എന്ന ഒരു കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുന്ന ഈ നേതാക്കൾ ഇനിയും നേതൃത്വം നൽകണോ? നിങ്ങൾ തീരുമാനിക്കുക'-ഒരാൾ രോഷം കൊള്ളുന്നു.എം.എൽ.എ ആയതിനുശേഷം രാജഗോപാൽ നടത്തിയ നിരവധി പ്രവർത്തനങ്ങളും പ്രസ്​താവനകളും ബി.ജെ.പിക്കും ആർ.എസ്​.എസിനും തലവേദന സൃഷ്​ടിച്ചിരുന്നു. വോ​െട്ടടുപ്പിന്​ മുമ്പ്​ രാജഗോപാൽ നടത്തിയ ചില പ്രസ്​താവനകൾ സംഘപരിവാർ അണികൾക്കിടയിൽ രോഷം ഉണ്ടാക്കിയിട്ടുണ്ട്​. നേമത്തെ എൻ.ഡി.എ സ്ഥാനാർഥി കുമ്മനം രാജശേഖരനെ ത​െൻറ പിൻഗാമിയെന്ന് പറയില്ലെന്നും കെ. മുരളീധരൻ ശക്തനായ പ്രതിയോഗിയാണെന്നും രാജഗോപാൽ പറഞ്ഞിരുന്നു. ​


'കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ, അദ്ദേഹത്തിന് പാ‍ര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോയെന്നറിയില്ല. സാക്ഷാല്‍ കെ. കരുണാകര​െൻറ മകനാണ് മുരളീധരൻ. ശക്തമായ രാഷ്​ട്രീയ പാരമ്പര്യമുള്ള നേതാവാണ് മുരളീധരൻ'- രാജഗോപാല്‍ പറഞ്ഞു.


ഇത്തവണ മത്സരിക്കാനില്ലെന്ന് താൻ തന്നെയാണ് പാര്‍ട്ടിയോട് പറഞ്ഞത്. നേരത്തെ തോൽക്കുമെന്നുറപ്പായ അവസരത്തിലും മത്സരിക്കുമായിരുന്നു. ചില മേഖലയിലെ ജനങ്ങൾക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇത്തരം പ്രസ്​താവനകളെല്ലാം രാജഗോപാലിനെ ആർ.എസ്​.എസുകാർക്കിടയിൽ അനഭിമതനാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:o rajagopalFacebookassembly election 2021ponkala
Next Story