കത്തിക്കരിഞ്ഞ മൃതദേഹത്തിൽ നിന്ന് മുഖം പുനഃസൃഷ്ടിച്ചിട്ടും പോലൂരിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല
text_fieldsകോഴിക്കോട്: തലയോട്ടിയിൽ നിന്ന് മുഖം പുനഃസൃഷ്ടിച്ച് (ഫേഷ്യൽ റീകൺസ്ട്രക്ഷൻ) നടത്തിയ അന്വേഷണത്തിലും േപാലൂരിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായില്ല. 2017 സെപ്റ്റംബറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ തലയോട്ടി ഉപയോഗിച്ചാണ് സാേങ്കതിക വിദ്യയുടെ സഹായത്തോടെ മുഖം പുനഃസൃഷ്ടിച്ച് അന്വേഷണം ആരംഭിച്ചത്.
മാർച്ചിലാണ് മുഖം പുനഃസൃഷ്ടിച്ചത്. തുടർന്ന് ആളെ തിരിച്ചറിയാനായി നവമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. കാണാതായ അഞ്ചുപേരുടെ ബന്ധുക്കൾ വിവരങ്ങൾ കൈമാറിയെങ്കിലും പരിശോധനയിൽ ഇവരൊന്നുമല്ലെന്ന് വ്യക്തമായതായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഡിൈവ.എസ്.പി വി.വി. ബിന്നി പറഞ്ഞു.
കാണാതായവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കുഴിമാടത്തിൽ നിന്നെടുത്ത തലയോട്ടി ഫോറൻസിക് ലാബിലെത്തിച്ച് ഡി.എൻ.എ പരിശോധന നടത്തി കൊല്ലപ്പെട്ടയാളുടേതാണെന്ന് ഉറപ്പിച്ചശേഷമായിരുന്നു ഫേഷ്യൽ റീകൺസ്ട്രക്ഷൻ.
പറമ്പില്‍ ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപത്തെ ആശ്രമത്തിനടുത്തുള്ള കാടുമൂടിയ പ്രദേശത്താണ് ഭാഗികമായി കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. മണാശ്ശേരി ഇരട്ടക്കൊലയുമായി കേസിന് ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.