ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യവിൽപനശാലകൾ അടച്ചിടണം –ഹൈകോടതി
text_fieldsകൊച്ചി: ആൾക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കിൽ മദ്യവിൽപനശാലകൾ അടച്ചിടണമെന്ന് ഹൈകോടതി. മദ്യം വാങ്ങാനെത്തുന്നവർക്കും കുടുംബമുണ്ടെന്ന് ഓർക്കണം. അവർക്ക് കോവിഡ് വന്നോട്ടേയെന്ന് കരുതാനാവില്ല. മാന്യമായി മദ്യം വാങ്ങാൻ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടെതന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ നിർദേശിച്ചു. ബിവറേജസ് കോർപറേഷന് കീഴിലെ ഒൗട്ട്ലറ്റുകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യഹരജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം, കടകളിൽ പ്രവേശിക്കാൻ കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണമെന്ന വ്യവസ്ഥ മദ്യവിൽപനശാലകൾക്കും ബാറുകൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞദിവസം ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഹൈകോടതിക്കുസമീപത്തെ റോഡിൽ മതിയായ സൗകര്യമില്ലാതെ പ്രവർത്തിക്കുന്ന ഒൗട്ട്ലറ്റ് മാറ്റുന്നതിനെക്കുറിച്ചും സിംഗിൾ ബെഞ്ച് ആരാഞ്ഞിരുന്നു. സംസ്ഥാനത്ത് മാറ്റിസ്ഥാപിക്കേണ്ട 96 ഒൗട്ട്ലറ്റിൽ ഇതുമുണ്ടെന്ന് ബെവ്കോ അഭിഭാഷകൻ അറിയിച്ചു. ഇതിന് രണ്ടുമാസം ആവശ്യപ്പെട്ടു.
96 ഒൗട്ട്ലറ്റും മാറ്റിസ്ഥാപിക്കാൻ മൂന്നുമാസം നൽകാമെന്ന് ഇൗ ഘട്ടത്തിൽ കോടതി വാക്കാൽ പറഞ്ഞു. എന്നാൽ, ഇതേ വിഷയത്തിൽ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിൽ സ്വമേധയാ പൊതുതാൽപര്യഹരജി പരിഗണനയിലുള്ളതായി സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഹരജി സെപ്റ്റംബർ രണ്ടിന് പരിഗണിക്കാൻ മാറ്റി. തിരക്കുണ്ടാകാൻ സാധ്യതയുള്ള ഒൗട്ട്ലറ്റുകളിൽ എക്സൈസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് എക്സൈസ് കമീഷണറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.