അടിസ്ഥാനസൗകര്യം ഒരുക്കാൻ ഒരുവർഷമെങ്കിലും വേണ്ടിവരുമെന്ന് നിരീക്ഷണസമിതി
text_fieldsകൊച്ചി: യുവതികൾക്കുകൂടി ശബരിമലയിൽ ദർശനം നടത്താൻ സാധിക്കുന്നവിധം അടിസ്ഥാന സൗ കര്യങ്ങളൊരുക്കാൻ ഒരുവർഷമെങ്കിലും വേണ്ടിവരുമെന്ന് ഹൈകോടതി നിയോഗിച്ച ജഡ്ജ ിമാരടങ്ങുന്ന നിരീക്ഷണസമിതിയുടെ റിപ്പോർട്ട്. യുവതികൾക്ക് അധിക പൊലീസ് സുരക്ഷ േവണ്ടിവരും. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്രസർക്കാർ തയാറാക്കി സംസ്ഥാനം അംഗീകരിച്ച മാസ്റ്റർപ്ലാനിലും യുവതികളുടെ സൗകര്യത്തിനനുസരിച്ച മാറ്റങ്ങൾ വേണ്ടിവരുമെന്നും ൈഹകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ശബരിമല സന്ദർശിക്കാൻ സംരക്ഷണം തേടി കണ്ണൂർ സ്വദേശി രേഷ്മ നിശാന്ത് അടക്കമുള്ളവർ നൽകിയ ഹരജിയെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിരീക്ഷണസമിതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. അടിസ്ഥാനസൗകര്യമില്ലാതെ യുവതി പ്രവേശനം സാധ്യമാകുമോയെന്നും ആരാഞ്ഞിരുന്നു. നിലവിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ മല ചവിട്ടുന്നില്ലെന്ന് കഴിഞ്ഞ മൂന്നിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
യുവതികൾ മല ചവിട്ടാത്തതിനാൽ സുപ്രീംകോടതി വിധിക്കുശേഷം തീർഥാടകരുടെ എണ്ണം എത്ര വർധിക്കുമെന്ന് വ്യക്തമല്ല. പമ്പയിൽനിന്ന് ശബരിമലയിലേക്കുള്ള പരമ്പരാഗത ശരണപാതയും സ്വാമി അയ്യപ്പൻ റോഡും കുത്തനെയുള്ള കയറ്റമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ വഴിയിൽ കൂടുതൽ പ്രാഥമികസൗകര്യങ്ങളും കുടിവെള്ളവും ഏർപ്പാടാക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.