Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസേ​വ​നം...

സേ​വ​നം ന​ല്‍കു​ന്ന​തി​ല്‍ വീ​ഴ്ച; ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വ്

text_fields
bookmark_border
court
cancel

പ​ത്ത​നം​തി​ട്ട: സേ​വ​നം ന​ല്‍കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി 52,310 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ര്‍ക്ക പ​രി​ഹാ​ര ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ന​ന്നു​വ​ക്കാ​ട് ജീ​സ​സ് ന​ഗ​ര്‍ മേ​ലേ​ക്കൂ​റ്റ് പി.​കെ. ജേ​ക്ക​ബ് ന​ല്‍കി​യ ഹ​ര​ജി അ​നു​വ​ദി​ച്ച്​ ടാ​റ്റ എ.​ഐ.​ജി ലൈ​ഫ് ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി മാ​നേ​ജ​ര്‍ക്ക് എ​തി​രെ​യാ​ണ് ഉ​ത്ത​ര​വ്.

ജേ​ക്ക​ബി​ന്റെ ഭാ​ര്യ മി​നി മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് ക​മ്പ​നി ന​ല്‍കി​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ നി​ന്ന് ഒ​രു ത​വ​ണ​ത്തെ പ്രീ​മി​യം തു​ക​യാ​യ 44,851 രൂ​പ കു​റ​വ്​ ചെ​യ്തു​വെ​ന്ന് കാ​ട്ടി​യാ​ണ് ജേ​ക്ക​ബ് ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. 2020 ഡി​സം​ബ​ര്‍ 14ന് ​രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് മി​നി മ​രി​ച്ച​ത്. അ​തേ ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി തു​ട​ങ്ങി​യ​തും.

ഇ​ക്കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ക​മ്പ​നി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ നി​ന്ന് പ​ണം കു​റ​വ്​ ചെ​യ്ത​തെ​ന്ന് ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. ഇ​ന്‍ഷു​ര്‍ ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി മ​രി​ച്ചാ​ല്‍ പോ​ളി​സി തു​ക​യു​ടെ പ​ത്തി​ര​ട്ടി​യാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കേ​ണ്ട​ത്. അ​തി​ന്‍ പ്ര​കാ​രം 4,48,510 രൂ​പ ല​ഭി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജേ​ക്ക​ബി​ന്റെ വാ​ദം. യ​ഥാ​ര്‍ഥ പോ​ളി​സി പ്രീ​മി​യം 43,280 രൂ​പ​യാ​ണെ​ന്നും 1080 രൂ​പ ജി.​എ​സ്.​ടി ഒ​ഴി​വാ​ക്കി 3,88,490 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കി​യെ​ന്നും ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു.

എ​ന്നാ​ല്‍, പോ​ളി​സി ഉ​ട​മ മ​രി​ച്ച​തി​ന്റെ പേ​രി​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ നി​ന്ന് ഒ​രു ത​വ​ണ​ത്തെ പ്രീ​മി​യം ഈ​ടാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ക​മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു. പോ​ളി​സി അ​ട​യ്ക്കാ​ന്‍ 30 ദി​വ​സ​ത്തെ ഗ്രേ​സ് പീ​രീ​ഡു​ണ്ട്. ഇ​ന്‍ഷു​ര്‍ ചെ​യ്യ​പ്പെ​ട്ട​യാ​ള്‍ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ല്‍ ആ ​സ​മ​യ​ത്ത് പ്രീ​മി​യം അ​ട​യ്ക്കു​മാ​യി​രു​ന്നു. ആ ​നി​ല​ക്ക്​ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​യു​ടെ പ്ര​വൃ​ത്തി​ക്ക്​ യാ​തൊ​രു നീ​തീ​ക​ര​ണ​വു​മി​ല്ലെ​ന്ന് ക​മീ​ഷ​ന്‍ നി​രീ​ക്ഷി​ച്ചു.

ജി.​എ​സ്.​ടി ഒ​ഴി​ച്ചു​ള്ള ഒ​രു ത​വ​ണ​ത്തെ പ്രീ​മി​യം തു​ക​യാ​യ 44310 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5000 രൂ​പ​യും കോ​ട​തി ചെ​ല​വി​ന​ത്തി​ല്‍ 3000 രൂ​പ​യും ചേ​ര്‍ത്ത് 52,310 രൂ​പ 30 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​നാ​ണ്​ ക​മീ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ജോ​ര്‍ജ് ബേ​ബി, അം​ഗം നി​ഷാ​ദ് ത​ങ്ക​പ്പ​ന്‍ എ​ന്നി​വ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationInsurance company
News Summary - Failure to provide service; insurance company to give compensation
Next Story