ഷാനിമോളുടെ പരാജയം; കോൺഗ്രസിലെ അനൈക്യം മറനീക്കുന്നു
text_fieldsആലപ്പുഴ: സി.പി.എമ്മിലെ എ.എം. ആരിഫ് 10,474 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ആലപ്പുഴയിൽ നേടിയ വിജ യം യു.ഡി.എഫിന് സമ്മാനിച്ചത് വൻ തിരിച്ചടി. കേരളമൊട്ടാകെ വീശിയടിച്ച യു.ഡി.എഫ് തര ംഗം ആലപ്പുഴയിൽ സംഭവിക്കാത്തതിന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ സമാധാനം ബോധിപ്പിക്കേണ ്ടിവരുമെന്ന് ഉറപ്പാണ്. കോൺഗ്രസിെൻറ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ സിറ്റിങ് സീറ്റിലെ പരാജയം എ.ഐ.സി.സി നേതൃത്വത്തിന് ഗൗരവത്തിലെടുക്കാതെ വയ്യ. പ്രതിപക്ഷ നേതാവ് പ്രചാരണം നയിച്ച മണ്ഡലത്തിലെ ഏഴിൽ അഞ്ച്് അസംബ്ലി മണ്ഡലത്തിലും ലീഡ് നേടിയിട്ടും സീറ്റ് നിലനിർത്താൻ കഴിയാതിരുന്നത് യു.ഡി.എഫിന് ക്ഷീണമായി.
മന്ത്രിമാരായ തോമസ് ഐസക്കിെൻറ ആലപ്പുഴയിലും ജി. സുധാകരെൻറ അമ്പലപ്പുഴയിലും എ.എം. ആരിഫ് പ്രതിനിധാനം ചെയ്യുന്ന അരൂരിലും കരുനാഗപ്പള്ളിയിലും ലീഡ് നേടിയ ഷാനിമോളെ ചതിച്ചത് പ്രതിപക്ഷ നേതാവിെൻറ മണ്ഡലമായ ഹരിപ്പാടായിരുന്നു. കഴിഞ്ഞതവണ കെ.സി. വേണുഗോപാലിന് 8865 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ച ഇവിടെ എൽ.ഡി.എഫുപോലും ഷാനിമോൾക്ക് ചുരുങ്ങിയത് 10,000 വോട്ടിെൻറ ലീഡാണ് കണക്കുകൂട്ടിയിരുന്നത്. ഇവിടെ ലഭിച്ചതാകട്ടെ കേവലം 5844 വോട്ടിെൻറ ഭൂരിപക്ഷം മാത്രം. കോൺഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയിലും വിജയമൊരുക്കാനുള്ള വോട്ട് ലഭിച്ചില്ല. ആലപ്പുഴ അസംബ്ലി മണ്ഡലത്തിൽ വെറും 69 വോട്ടിെൻറ ലീഡേ കിട്ടിയുള്ളൂ.
കെ.പി.സി.സി വിശ്വാസ സംരക്ഷണജാഥ ക്യാപ്റ്റനെന്ന നിലയിൽ ഷാനിമോളെ അവതരിപ്പിക്കാനും സംഘടന സംവിധാനത്തിനായില്ല. തന്നെയുമല്ല, എൻ.ഡി.എ വോട്ടുവിഹിതം വർധിപ്പിച്ചതും യു.ഡി.എഫ് പരാജയത്തിന് വഴിയൊരുക്കി. കഴിഞ്ഞകുറി എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പ്രഫ. എ.വി. താമരാക്ഷൻ നേടിയത് 43,051 വോട്ടാണെങ്കിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.പിയിലെത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണന് പാർട്ടിചിഹ്നത്തിൽ മത്സരിച്ചപ്പോൾ 1.8 ലക്ഷം വോട്ടുകൾ നേടാനായി. മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാൻ ജില്ല കോൺഗ്രസ് നേതൃത്വം തയാറാവാതിരുന്നതും ദോഷം ചെയ്െതന്ന അഭിപ്രായമുണ്ട്.
കെ.പി.സി.സിയുടെ അഭിമാനപരിപാടിയായ ‘എെൻറ ബൂത്ത് എെൻറ അഭിമാനം’ പേരിനുപോലും നടത്താനായില്ല. രാഷ്ട്രീയ വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കുന്നതിലും പരാജയപ്പെട്ടു. താഴെതട്ടിലെ പ്രവർത്തനത്തെ പണത്തിെൻറ അഭാവം പ്രതികൂലമായി ബാധിച്ചതും വെല്ലുവിളിയായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.