തെരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ചയെന്ന് മന്ത്രി കെ.കെ. ശൈലജ
text_fieldsകോഴിക്കോട്: തെരെഞ്ഞടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആളുകളിൽ പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം പാലിക്കാനായില്ല. നിലവിൽ ആശുപത്രികൾക്ക് താങ്ങാവുന്ന രോഗികേള ഉള്ളൂവെങ്കിലും എണ്ണം കൂടാൻ സാധ്യത മുന്നിൽക്കണ്ടാണ് പ്രവർത്തിക്കുന്നത്.
അതിനാൽ ജില്ലതല പ്രതിരോധസംഘം പ്രാഥമിക ചികിത്സ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും കണ്ടെത്തിവെക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കൂടുേമ്പാൾ ഉപയോഗിക്കാൻവേണ്ട സൗകര്യങ്ങളും ഒരുക്കണം. അതത് ഡി.എം.ഒ, ഡി.എസ്.ഒ, ഡി.പി.എം എന്നിവരുടെ നേതൃത്വത്തിൽ ഇതിനുള്ള സൗകര്യങ്ങൾ കണ്ടെത്തണം.
സീറോ സര്‍വയലന്‍സ് സര്‍വേപ്രകാരം സംസ്ഥാനത്ത് 89 ശതമാനം പേരും കോവിഡ് വരാത്തവരാണ്. ഇവരെ സംരക്ഷിക്കാന്‍ വാക്സിനേഷന് ദ്രുതഗതിയിലാക്കണം. വാക്സിനേഷനില്‍ കേരളം നന്നായി പ്രവര്‍ത്തിച്ചു. 95 ശതമാനത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന് എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി എത്രയുംവേഗം വാക്സിന് സ്വീകരിക്കേണ്ടതാണ്. അതനുസരിച്ച് വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.