കേസ് ഡയറി സൂക്ഷിക്കുന്നതിൽ വീഴ്ച: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടി –ഡി.ജി.പി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേഷനുകളിൽനിന്ന് കേസ് ഡയറികൾ (സി.ഡി) നഷ്ടപ്പെടുന്നത് പതിവാകുന്ന സാഹചര്യത്തിൽ വീഴ്ചവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മുന്നറിയിപ്പ് നൽകി. ഒാരോ കേസിലും കേസ് ഡയറിയുടെ പ്രാധാന്യം വലുതാണെന്ന് ഡി.ജി.പി സർക്കുലറിൽ ഒാർമിപ്പിച്ചു.
കേസുകളുമായി ബന്ധപ്പെട്ട സീഡി ആവശ്യപ്പെടുേമ്പാൾ പല സ്റ്റേഷനുകളിൽനിന്നും ലഭ്യമാക്കാൻ താമസിക്കുകയും കാണാനില്ലെന്ന് മറുപടി നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കർശനനിർദേശം. പലകുറി ഇതുസംബന്ധിച്ച ഒാർമപ്പെടുത്തലുണ്ടായിട്ടും പാലിക്കുന്നില്ലെന്നാണ് സംഭവങ്ങൾ വ്യക്തമാക്കുന്നതെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നു. കേസ് ഡയറി സൂക്ഷിക്കൽ സ്റ്റേഷൻ ഹൗസ് ഒാഫിസറുടെയും (എസ്.എച്ച്.ഒ) അന്വേഷണ ഉദ്യോഗസ്ഥരുടെയും ചുമതലയാണ്. ഇക്കാര്യം പൊലീസ് മാന്വലിെൻറ 12ാം ചാപ്റ്ററിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
സ്റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് കൈപ്പറ്റ് രശീത് നല്‍കുന്നെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണം. ഗൗരവമുള്ള പരാതികളില്‍ അടിയന്തരമായി എഫ്.ഐ.ആര് ഫയല്‍ ചെയ്യണം. ഇക്കാര്യങ്ങള്‍ എസ്.എച്ച്.ഒയോ ഡിവൈ.എസ്.പിയോ നിരീക്ഷിക്കണം. ഓരോ സ്റ്റേഷനിലും ക്രൈം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെയും രാത്രി സ്േഷനുകളില് കഴിയുന്നവരുടെയും പൂർണവിവരങ്ങള്‍ അതത് സബ് ഡിവിഷന് പൊലീസ് ഓഫിസര്‍മാര്‍ അറിഞ്ഞിരിക്കണം. പൊലീസ് സ്ക്വാഡ്, ഷാഡോ പൊലീസ് എന്നിവര്‍ പിടികൂടുന്ന ക്രിമിനലുകളെ ചോദ്യംചെയ്യാന്‍ ചില എസ്.എച്ച്.ഒമാർ മടിക്കുന്നു. അതിനാൽ ഷാഡോ വിഭാഗം ചോദ്യംചെയ്യുകയും അത് പീഡനങ്ങളിൽ എത്തുകയും ചെയ്യുന്നു. അത് ഒഴിവാക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.