Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി:...

കെ.എസ്.ആർ.ടി.സി: ന്യായമായ സമരങ്ങളെ കുറ്റപ്പെടുത്താനാവില്ല; നിലപാട്​ മയപ്പെടുത്തി ഗതാഗത മന്ത്രി

text_fields
bookmark_border
antony raju
cancel

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച്​ ഭരണാനുകൂല സംഘടനകളടക്കം പ്രക്ഷോഭം തുടങ്ങാനിരിക്കെ സമരങ്ങളോടുള്ള മുൻനിലപാട്​ മയപ്പെടുത്തി ഗതാഗതമന്ത്രി ആന്‍റണി രാജു. ന്യായമായ കാര്യത്തിന്​ സമരം ചെയ്യുന്ന തൊഴിലാളി സംഘടനകളെ കുറ്റപ്പെടുത്താനാവില്ലെന്ന്​ ഗതാഗത മന്ത്രി പറഞ്ഞു. സി.ഐ.ടി.യു അടക്കം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ്​ നിലപാട്​ മാറ്റം.

'വരുമാനത്തെ ബാധിക്കാതെയും പണിമുടക്ക്​ നടത്താ​തെയും സമരം ചെയ്യുമെന്ന നിലപാട്​ സ്വാഗതാർഹമാണ്​. ഇതിന്​ സർക്കാർ എതിരല്ല. ഇത്തരം സമരങ്ങളുമായി വരുന്നതിനെ ആർക്കും തടയാനുമാകില്ല. ഇടതുസർക്കാർ ഭരിക്കുമ്പോൾ പ്രശ്നങ്ങൾ സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്താനുള്ള സമരങ്ങൾ അനിവാര്യവുമാണ്​.

സംഘടനകളുടെ സമീപനം ഇപ്പോൾ കുറേക്കൂടി പോസിറ്റിവാണ്​. അതിനെ സ്വാഗതം ചെയ്യുന്നു'- മന്ത്രി പ്രതികരിച്ചു. മേയിലെ തൊഴിലാളി സമരങ്ങളിൽ യൂനിയനുകളെ പ്രകോപിപ്പിക്കും വിധം പരാമർശങ്ങൾ നടത്തിയ മ​ന്ത്രിയാണ്​ ഇപ്പോൾ നിലപാടിൽ അയവുവരുത്തിയിരിക്കുന്നത്​.

ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യണം -എസ്​.ടി.യു

കോഴിക്കോട്​: കെ.എസ്.ആർ.ടി.സിയുടെ മേയ് മാസത്തിലെ വരുമാനം 193 കോടിയിൽ അധികമുണ്ടായിട്ടും അഞ്ചാം തീയതിക്കകം ജീവനക്കാരുടെ ശമ്പളം നൽകാതെ പട്ടിണിക്കിടുന്ന മാനേജ്മെൻറ് നിലപാട് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നും കെ.എസ്​.ടി.ഇ.ഒ (എസ്​.ടി.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

തൊഴിലാളികളെ ശത്രുക്കളായി കണ്ടുള്ള എല്ലാ പുതിയ പരിഷ്കാരങ്ങളും പാളിപ്പോവുകയാണ്​. വർക്കിങ്​ പ്രസിഡന്‍റ്​ ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ പുന്നല, സിദ്ദീഖലി മടവൂർ, റഫീഖ് പിലാക്കൽ, സാജിദ് മുണ്ടക്കയം, സുരേഷ് ചാലിൽപുറായിൽ, ജാഫർ വെളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antony rajuksrtc
Next Story