ഫൈസല്‍ വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsമലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മൂന്ന് പ്രധാന പ്രതികളെ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് ക്രൈംബ്രാഞ്ചിന്‍െറ ചുവടുവെപ്പ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.കെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച മലപ്പുറത്ത് യോഗം ചേര്‍ന്നു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ പങ്കെടുത്ത യോഗത്തില്‍, കേസന്വേഷിച്ച മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്കുമാറില്‍നിന്ന് ഫയല്‍ ഏറ്റുവാങ്ങി അന്വേഷണ പുരോഗതി വിലയിരുത്തി. കൊലപാതകം ആസൂത്രണം ചെയ്തവരും നേരിട്ട് പങ്കുവഹിച്ചവരുമുള്‍പ്പെടെ 11 പേര്‍ കേസില്‍ റിമാന്‍ഡിലായി. പ്രധാന സൂത്രധാരന്‍ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍, വള്ളിക്കുന്ന് സ്വദേശി ജയകുമാര്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കുവഹിച്ച വിപിന്‍ദാസ് എന്നിരെ പിടികൂടുകയാണ് പുതിയ സംഘത്തിന്‍െറ പ്രധാന ദൗത്യം. പ്രതികള്‍ നാടുവിട്ടതിനാല്‍ പിടികൂടാനായില്ളെന്നായിരുന്നു ലോക്കല്‍ പൊലീസിന്‍െറ വിശദീകരണം.
അതേസമയം, വിവിധ പ്രദേശങ്ങളില്‍ പ്രതികളെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം സര്‍വകക്ഷി സമിതിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഉപരോധത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.