ഫൈസല്‍ വധം: മുഖ്യപ്രതികളുടെ തെളിവെടുപ്പ് തുടങ്ങി
text_fieldsതിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ റിമാന്‍ഡിലായ മൂന്ന് മുഖ്യപ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൃത്യം നിര്‍വഹിച്ച കേസിലാണ് തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ടുകടവ് കണക്കന്‍ പ്രജീഷ് എന്ന ബാബു (30), നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശിയും മംഗലം പുല്ലൂണിയില്‍ സ്ഥിരതാമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (23), വള്ളിക്കുന്ന് ഒലിപ്രം മുണ്ടിയന്‍കാവ് പറമ്പില്‍ പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു (26) എന്നിവരെ ഈ മാസം 22 വരെ പരപ്പനങ്ങാടി ഒന്നാം മജിസ്ട്രേറ്റ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തും പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. വൈകീട്ട് നാലോടെയാണ് മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെയുംകൊണ്ട് തിരൂരിലത്തെിയത്.
ഉച്ചക്ക് മൂന്നിന് പൊലീസ് പ്രതികളെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ തെളിവെടുപ്പിനത്തെിച്ചു. കൊല നടന്ന കൊടിഞ്ഞി ഫാറൂഖ് നഗറില്‍ പ്രതികളെ കനത്ത പൊലീസ് ബന്തവസിലാണ് എത്തിച്ചത്. ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയെ പിന്തുടര്‍ന്നതും തടഞ്ഞിട്ട് ഓടുന്നതിനിടെ പിടികൂടി വെട്ടിയതും പ്രജീഷ് എന്ന ബാബു പൊലീസിനോട് വിവരിച്ചു. ബൈക്ക് ഓടിച്ചതും നിര്‍ത്തിയ സ്ഥലവും ഹോട്ടലിന്‍െറ ഷട്ടര്‍ അടക്കാന്‍ ആവശ്യപ്പെട്ടതും അപ്പു, കുട്ടാപ്പു എന്നിവര്‍ പൊലീസിനോട് വിവരിച്ചു. ഓരോരുത്തരെയായാണ് പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയത്.
തിരിച്ചറിയല്‍ പരേഡ് കഴിഞ്ഞിട്ടും പ്രതികളെ മുഖം മറച്ചാണ് കൊണ്ടുവന്നത്. പത്തു മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികളെയുംകൊണ്ട് പൊലീസ് തിരൂരിലേക്ക് പോയി. നട്ടുച്ച സമയമായിട്ടും ഒട്ടേറെ പേര്‍ ഫാറൂഖ് നഗറിലത്തെിയിരുന്നു. ചൊവ്വാഴ്ചയും തെളിവെടുപ്പ് തുടരും. പുല്ലൂണിയില്‍ എത്തിച്ചാവും തെളിവെടുപ്പ്. വെട്ടാന്‍ ഉപയോഗിച്ച വാള്‍ ബാബു വീടിനടുത്തെ കക്കാര്‍ക്കടവില്‍ വലിച്ചെറിഞ്ഞിട്ടുണ്ടെന്നണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ഇത് കണ്ടെടുക്കാന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട് .ശനിയാഴ്ച തിരൂര്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ദൃക്സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. മുഖ്യ പ്രതികളില്‍ ഒരാളായ വിപിന്‍, കൊലയാളി സംഘത്തെ നിയോഗിച്ച മഠത്തില്‍ നാരായണന്‍, ഗൂഢാലോചന കേസില്‍പെട്ട വള്ളിക്കുന്നിലെ ജയകുമാര്‍ എന്നിവരെ തേടി അന്വേഷണം തുടരുന്നുണ്ടെങ്കിലും കണ്ടത്തൊനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.