ഫൈസല്‍ വധം: മുഖ്യസൂത്രധാരനെ പിടികൂടാന്‍ പൊലീസ് നീക്കം
text_fieldsതിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഗൂഢാലോചന തെളിഞ്ഞെങ്കിലും മുഖ്യസൂത്രധാരനെ പിടികൂടാന്‍ പൊലീസ് വലവിരിച്ചു. ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന്പൊലീസ് സൂചന നല്‍കി. ഫൈസലിന്‍െറ മതംമാറ്റം ചര്‍ച്ച ചെയ്ത യോഗം സംഘടിപ്പിച്ചയാളെയാണ് പൊലീസ് തേടുന്നത്. മുഖ്യസൂത്രധാരന്‍ പിടിക്കപ്പെടുന്നതോടെ മുഖ്യ കണ്ണിയിലേക്ക് എത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.
കൊല നടത്താന്‍ ഗൂഢാലോചന നടത്തിയവരും ബന്ധുക്കളും ഉള്‍പ്പെടെ ആറോളം പേരെയാണ് പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുന്നത്. മുഖ്യസൂത്രധാരന്‍െറ അടുത്ത ബന്ധുക്കളും പൊലീസ് വലയത്തിലാണ്. ഗൂഢാലോചനയില്‍ പങ്കുള്ള ഫൈസലിന്‍െറ രണ്ട് അടുത്ത ബന്ധുക്കള്‍, മറ്റ് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് പിടികൂടിയത്. കൊടിഞ്ഞിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുന്ന പാലത്തിങ്ങല്‍ പള്ളിപ്പടിയിലെ യുവാവും പിടിയിലായിട്ടുണ്ട്.
ഫൈസല്‍ താമസിച്ച ക്വാര്‍ട്ടേഴ്സിന് സമീപത്തെ വീട്ടിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ ഒരു ബൈക്ക് വന്ന് മടങ്ങുന്നതായി സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍ പ്രതികളെന്ന് സംശയിക്കുന്നവരെ ഏറെക്കുറെ വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. ജില്ലക്കകത്തുള്ളവര്‍ തന്നെയാണ് കൊല നടത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.