ഫൈസല്‍ വധം: മൂന്ന് പ്രതികളുടെ ജാമ്യഹരജിയിൽ വാദം പൂർത്തിയായി
text_fieldsമഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായി. ഹരജിയില്‍ മഞ്ചേരി ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റിവെച്ചു. ആർ.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹക് തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍ (47) ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിപിന്‍ (26) ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട വിശ്വഹിന്ദു പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി.ജെ.പി പ്രാദേശിക ഭാരവാഹിയുമായ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാര്‍ (48) എന്നിവരുടെ ജാമ്യഹരജിയാണ് വിധിപറയാന്‍ മാറ്റിയത്.
മഠത്തില്‍ നാരായണന്‍ തിരൂരില്‍ സമാനമായ കേസില്‍ നേരേത്തയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ഗവ. പ്ലീഡര്‍ കെ.എം. സുരേഷ് കോടതിയില്‍ വാദിച്ചു. പഴയ കേസില്‍ ഹൈകോടതി പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നും പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടതാണെന്നും കോടതിയില്‍ അറിയിച്ചു. അതേസമയം, കേസില്‍ പ്രതികളായ 13 പേര്‍ക്ക് ഇതിനകം ജാമ്യം അനുവദിച്ച കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിന് മുമ്പ് തെൻറ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഫൈസലിെൻറ മാതാവ് മിനിമോള്‍ ഹരജി നല്‍കിയിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതിെൻറ പേരിലാണ് മകന്‍ മതവര്‍ഗീയ വാദികളുടെ കൈകളാല്‍ കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹരജിയിലും വാദം പൂര്‍ത്തിയായി.
ഫൈസലിെൻറ ഭാര്യയും മക്കളും മാതാവായ താനും ഇസ്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് ഇവരുടെ ഹരജി. 2016 നവംബര്‍ 19നാണ് കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 16 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. നേരേത്ത അറസ്റ്റിലായ 11 പ്രതികള്‍ക്ക് ഫെബ്രുവരി പത്തിന് കര്‍ശന വ്യവസ്ഥകളോടെ ഇതേ കോടതി ജാമ്യം നല്‍കിയിരുന്നു. രണ്ട് പ്രതികള്‍ക്ക് പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നാണ് ജാമ്യം ലഭിച്ചത്. അതിന് ശേഷമാണ് ഫൈസലിെൻറ മാതാവ് ഹരജി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.