ഫൈസല്‍ വധം: 11 പ്രതികൾക്ക് ജാമ്യം
text_fieldsമഞ്ചേരി: കൊടിഞ്ഞി സ്വദേശി ഫൈസല്‍ കൊല്ലപ്പെട്ട കേസില്‍ 11 പ്രതികള്‍ക്ക് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പുല്ലാണി വിനോദ് (39), പുല്ലാണി സജീഷ് എന്ന കുഞ്ഞുട്ടി (32), പുളിക്കല്‍ ഹരിദാസന്‍ (30), ദിനേശ് എന്ന ഷാജി (39), ചാനത്ത് സുനി (39), പരപ്പനങ്ങാടി കോട്ടക്കല്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32), പാലത്തിങ്ങല്‍ പള്ളിപ്പടി ലിജേഷ് എന്ന ലിജു (27), തിരൂര്‍ പുല്ലൂണി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ പുല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), വെള്ളിയാമ്പുറം പുലന്‍കുന്ന് സ്വദേശിയും തിരൂര്‍ പൂല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ്കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവര്‍ക്കാണ് ജാമ്യമനുവദിച്ചത്.കര്‍ശന വ്യവസ്ഥകളോടെയാണിത്.
മലപ്പുറം ജില്ല വിട്ടുപോകാന്‍ ജില്ല പൊലീസ് മേധാവിയുടെ അനുമതി വേണം. ഒരു ലക്ഷത്തിന്‍െറ രണ്ട് വസ്തു ആധാരമടക്കം കെട്ടിവെക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ എല്ലാ ബുധനാഴ്ചയും രാവിലെ പത്തിനും 11 നുമിടയില്‍ ഹാജരാകണം. ഇത് രണ്ടുമാസം വരെ തുടരണം. അതിനിടെ കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ അതുവരെ നിലനിര്‍ത്തണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ പാടില്ല. പാസ്പോര്‍ട്ടുള്ളവര്‍ സറണ്ടര്‍ ചെയ്യണം. അഡ്വ. ശ്രീപ്രകാശാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്. കേസ് ഏറെ പ്രത്യേകതകളുള്ളതാണെന്നും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഗവ. പ്ളീഡര്‍ സുരേഷ് ബോധിപ്പിച്ചെങ്കിലും ജാമ്യം നല്‍കുകയായിരുന്നു. 15 പേരെയാണ് ഇതിനകം കേസില്‍ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.