ഫൈസല്‍ വധം: പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
text_fieldsതിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 11 പ്രതികളുടെയും ജാമ്യാപേക്ഷ മൂന്നാം തവണയും കോടതി തള്ളി. റിമാന്‍ഡ് കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പരപ്പനങ്ങാടി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് കാലാവധി 25 വരെ നീട്ടിയത്.
ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ ഫൈസലിന്‍െറ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), ഫൈസലിന്‍െറ മാതൃസഹോദര പുത്രന്‍ കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി സജീഷ് (32), മുഖ്യ സൂത്രധാരന്‍ കൊടിഞ്ഞി ചുള്ളിക്കുന്ന് പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), നന്നമ്പ്രയിലെ കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞി ഡ്രൈവിങ് സ്കൂള്‍ ഉടമ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27), വിമുക്തഭടന്‍ പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ് (50), കൃത്യം നടത്തിയതിന് പിടിയിലായ തിരൂര്‍ മംഗലം പുല്ലാണി കരാട്ട്കടവ് സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ്പറമ്പ് പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണി താമസക്കാരനുമായ തടത്തില്‍ സുധീഷ്കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.
ഗൂഢാലോചന നടത്തിയ എട്ടു പ്രതികള്‍ കോഴിക്കോടും കൃത്യം നടത്തിയ മൂന്നു പ്രതികള്‍ തിരൂര്‍ ജയിലിലുമാണ്. പ്രതികള്‍ക്ക് കോടതി വളപ്പില്‍ ബന്ധുക്കളും ആര്‍.എസ്.എസ് നേതാക്കളുമായി ഏറെ നേരം സംസാരിക്കാനും ഫോണ്‍ ചെയ്യാനും പൊലീസ് വഴിവിട്ട് സഹായിച്ചതായി ആക്ഷേപമുണ്ട്. കോടതിയില്‍ ഹാജരാക്കാനത്തെിയ പ്രതികളുടെ കൂടെ വിരലിലെണ്ണാവുന്ന പൊലീസുകാരാണുണ്ടായിരുന്നത്. അന്വേഷണ ചുമതലയുള്ള മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ് അടക്കം അന്വേഷണ സംഘത്തിലുള്ള 12 പൊലീസുകാരെ ശബരിമലയിലും മറ്റു ഡ്യൂട്ടികള്‍ക്കുമായി നിയോഗിച്ചിരിക്കുകയാണ്. ഇതോടെ അന്വേഷണം നിലച്ച നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.