ജീവിതം തിരിച്ചുപിടിക്കാൻ ഫൈസലിന് സഹായം വേണം
text_fieldsകൊടുവള്ളി: ശരീരം തളർന്ന, കൊടുവള്ളി നഗരസഭയിലെ പട്ടിണിക്കര സ്വദേശി സി.പി. ഫൈസൽ തുടർ ചികിത്സക്ക് സഹായം തേടുന്നു. ഭാര്യയും മൂന്നു കുട്ടികളുമടങ്ങിയതാണ് ഫൈസലിന്റെ കുടുംബം. നാലുവർഷം മുമ്പ് ഒമാനിൽ ജോലിതേടിപ്പോയതായിരുന്നു ഫൈസൽ.
ഒരു കടയിൽ ജോലി ചെയ്തുവരുന്നതിനിടെ കവർച്ചക്കെത്തിയ സുഡാനികളുമായുണ്ടായ പിടിവലിക്കിടെ നിലത്തുവീണ ഫൈസലിന് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുകയും കഴുത്തിനുതാഴെ ശരീരം തളർന്നു പോവുകയുമായിരുന്നു.
നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും പൂർണമാവാത്തതിനാൽ നാലുവർഷത്തോളമായി ദുരിതജീവിതം നയിക്കുകയാണ് ഫൈസൽ. ചികിത്സയിൽ, അത്യാവശ്യ കാര്യങ്ങൾ നടത്താൻ കഴിയുന്ന വിധത്തിൽ രോഗം ഭേദപ്പെട്ടുവന്നിരുന്നു. പിന്നീട് നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുന്ന അവസ്ഥയെത്തി ചികിത്സ മുടങ്ങുകയായിരുന്നു.
പണിതീരാത്ത കൊച്ചുവീട്ടിൽ വേദനയോടെ ജീവിതം തള്ളിനീക്കുകയാണ് ഫൈസലിപ്പോൾ. കൃത്യമായ തുടർചികിത്സ ലഭിച്ചാൽ മാത്രമേ ഫൈസലിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഫൈസലിന്റെയും കുടുംബത്തിന്റെയും ദൈന്യത അറിഞ്ഞതോടെ നാട്ടുകാർ പി. സീതി ഹാജി ചെയർമാനും പുനത്തിൽ മജീദ് കൺവീനറുമായി ഫൈസൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചുവരുകയാണ്.
കേരള ഗ്രാമീൺ ബാങ്ക് മാനിപുരം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 40137101036747 (IFSC : KLGB0040137). ഫോൺപേ: 9539048360. ഫോൺ: 8086099309, 8547412867.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.