ഫൈസൽ വധം: ജാമ്യം നൽകുന്നതിനെതിരെ മാതാവിൻെറ ഹരജി
text_fieldsമഞ്ചേരി: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യഹരജി മാറ്റിവെച്ചു. തൃപ്രങ്ങോട് കുണ്ടിൽ ബിബിൻ, തൃക്കണ്ടിയൂർ മഠത്തിൽ നാരായണൻ, വള്ളിക്കുന്ന് കൊടശേരി ജയകുമാർ എന്നിവരുടെ ജാമ്യഹരജിയാണ് മാറ്റിവെച്ചത്. ഏപ്രിൽ ഒന്നിന് പരിഗണിക്കും. ഫൈസലിെൻറ മാതാവ് ജമീല എന്ന മിനിമോൾ മഞ്ചേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എതിർവാദങ്ങളുന്നയിച്ച് ഹരജി ഫയൽ ചെയ്തു. ജാമ്യഹരജി തീർപ്പാക്കുേമ്പാൾ തൻെറ വാദം കൂടി കേൾക്കണമെന്ന് കാണിച്ചാണിത്.
ഫൈസലും ഭാര്യയും കുഞ്ഞും മിനിമോൾ എന്ന താനും ഇസ്ലാം സ്വീകരിച്ചവരായിരുന്നെന്നും മകനെ കൊലപ്പെടുത്തിയ പ്രതികൾ ആർ.എസ്.എസ് പ്രവർത്തകരും ക്രിമിനൽ ബന്ധമുള്ളവരുമാണെന്നും ഹരജിയിൽ വ്യക്തമാക്കി. ഇവർ ജാമ്യത്തിലിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കും. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അത് കൂടുമെന്നും അഭിഭാഷകൻ പി.ജി. മാത്യു മുഖേന ഫയൽ ചെയ്ത ഹരജിയിൽ ജമീല ചൂണ്ടിക്കാട്ടി. കേസിൽ ആദ്യം അറസ്റ്റിലായ 11 പ്രതികൾക്ക് ഫെബ്രുവരി പത്തിന് ഇതേ കോടതി ജാമ്യം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.