വ്യാജ അപ്പീൽ: ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsതിരുവനന്തപുരം / തൃശൂർ: കേരള സ്കൂൾ കലോത്സവത്തിൽ ബാലാവകാശ കമീഷെൻറ പേരിൽ വ്യാജ അപ്പീൽ ഇറക്കിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് അന്വേഷണച്ചുമതല നൽകി ഡി.ജി.പി ഉത്തരവിട്ടു. നാലു ജില്ലകളിൽനിന്ന് പത്തു വ്യാജ അപ്പീലാണ് ലോവർ അപ്പീൽ കമ്മിറ്റിക്ക് മുമ്പാകെ എത്തിയത്.
കലോത്സവത്തിൽ പങ്കെടുക്കാൻ അനുമതി തേടി 172 അപ്പീലുകളാണ് ബാലാവകാശ കമീഷന് ലഭിച്ചത്.
12 അപ്പീലുകൾക്ക് മാത്രമാണ് അനുമതി നൽകിയത്. പരിശോധനക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ അയച്ച 10 എണ്ണവും വ്യാജമാണെന്ന് ബാലാവകാശ കമീഷൻ സ്ഥിരീകരിച്ചു. യോഗ്യരായ കുട്ടികളുടെ ഉത്തമതാൽപര്യം സംരക്ഷിക്കാൻ അപ്പീലുകളുടെ വിശദവിവരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയിട്ടുണ്ടെന്നും ബാലവകാശ കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.