വ്യാജ ജനനസർട്ടിഫിക്കറ്റ് കേസ്: അനിൽ കുമാർ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കളമശ്ശേരി വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിലെ പ്രതി അനിൽകുമാർ പിടിയിൽ. വ്യാജ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട് കേസ് എടുത്തതിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയിരുന്നു. മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു.
വഞ്ചന, വ്യാജപ്രമാണം ചമക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അനിൽകുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. അനിൽകുമാറിനെ അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തിരുന്നു.
മറ്റൊരിടത്ത് ജനിച്ച കുട്ടിക്ക് കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിലാണ് അനിൽകുമാറിനെതിരെ പൊലീസ് നടപടിയെടുത്തത്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി.
അനിൽകുമാർ ഇവരെ സമീപിച്ച് ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടർന്ന് കളമശ്ശേരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.